GADGET

ഓപ്പണ്‍ സെയിലില്‍ ഓഫറോടെ ജിയോഫോണ്‍ 2 സ്വന്തമാക്കാം; വില്‍പന നവംബര്‍ 5 മുതല്‍ 12 വരെ 

ജിയോഫോണിന്റെ വിജയത്തോടെയാണ് റിലയന്‍സ് ജിയോഫോണ്‍ 2 അവതരിപ്പിച്ചത്.

റിലയന്‍സ് ജിയോഫോണ്‍ 2ന് ഓഫറുമായി കമ്പനി. ദിപാവാലി ദിനത്തില്‍ 'ദിവാലി ധമാക്ക' സെയിലിലൂടെ ജിയോ ഫോണ്‍ 2 വിന്റെ വില്‍പന നടക്കുന്നത്. നവംബര്‍ 5 മുതല്‍ 12 വരെയാണ് വില്‍പന നടക്കുക. പേടിഎം വഴി ജിയോഫോണ്‍ 2 വാങ്ങുന്നവര്‍ക്ക് 200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. അതോടൊപ്പം തന്നെ ജിയോ ദിവാലി ധമാക്കയുടെ ഭാഗമായി മറ്റു നിരവധി ഓഫറുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. 4 ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 198, 299 രൂപയുടെ റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുളള ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ, മൊബിക്വിക് എന്നിവ വഴി 398 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ഇതിനൊപ്പം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തശേഷം ആദ്യമായാണ് ഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്. ഇതുവരെ ഫ്‌ളഷ് സെയില്‍ വഴി മാത്രമാണ് ഫോണ്‍ വാങ്ങാന്‍ ജിയോ അവസരം നല്‍കിയിരുന്നത്. 2,999 രൂപയാണ് ജിയോഫോണ്‍ 2 വിന്റെ വില. ജിയോഫോണിന്റെ വിജയത്തോടെയാണ് റിലയന്‍സ് ജിയോഫോണ്‍ 2 അവതരിപ്പിച്ചത്. അടുത്ത തലമുറയുടെ ഫോണ്‍ എന്ന വിശേഷണത്തോടെ എത്തിയ ജിയോഫോണ്‍ 2 വിന് വൈഡര്‍ ആന്റ് ഹൊറിസോണ്ടല്‍ ഡിസ്പ്ലെയും ഫുള്‍ സൈസ്ഡ് ക്വര്‍ട്ടി കീപാഡുമാണുളളത്. 512 എംബി റാമാണുളളത്. 4 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 128 ജിബി വരെ സ്റ്റോറേജ് കൂട്ടാന്‍ കഴിയും. ഡ്യുവല്‍ സിം ആണ് ഫോണിനുളളത്.

ആദ്യ പതിപ്പിനെക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് ജിയോ ഫോണ്‍ 2 വിപണിയില്‍ എത്തുക. ടെക് ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് ആപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ആപ്പുകളും പ്രവര്‍ത്തിക്കുന്നത് വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ്. ഇന്ത്യയിലെ എല്ലാ ഭഷയിലും വോയ്സ് അസിസ്റ്റന്റ് ലഭ്യമാകും. ഇത് ആദ്യമായാണ് ഒരു ഫീച്ചര്‍ ഫോണില്‍ വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ വാട്സ്ആപ്പും ഫേസ്ബുക്കും ലഭ്യമാകുന്നത്.

ഓപ്പണ്‍ സെയിലില്‍ ഓഫറോടെ ജിയോഫോണ്‍ 2 സ്വന്തമാക്കാം; വില്‍പന നവംബര്‍ 5 മുതല്‍ 12 വരെ 

കായ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണില്‍ വോയ്സ് ഓവര്‍ എല്‍ടിഇ അഥവ വോള്‍ട്ടി സൗകര്യവും വോയ്സ് ഓവര്‍ വൈഫൈയും ലഭ്യമാണ്. പിന്നില്‍ 2 മെഗാപിക്സല്‍ ക്യാമറയും മുന്നില്‍ 0.3 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. ദിവാലി സെയിലിന്റെ ഭാഗമായി 1,095 രൂപയുടെ ജിയോഫോണ്‍ ഗിഫ്റ്റ് കാര്‍ഡും റിലയന്‍സ് പുറത്തിറക്കിയിട്ടുണ്ട്. 594 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറുമാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഡേറ്റയും ലഭിക്കുന്ന പ്ലാനുമുണ്ട്. ഇതിനുപുറമേ ആറുമാസത്തേക്ക് 99 രൂപയുടെ റീചാര്‍ജുമുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018