GADGET

5ജിയിലേക്കുള്ള യാത്രയില്‍ ആപ്പിളിന് ധൃതിയില്ല; അതിന് കാരണങ്ങളുമുണ്ട്‌ 

ഇന്റല്‍ 5ജി മോഡങ്ങള്‍ക്ക് കൂടുതല്‍ ക്ഷമത അനിവാര്യമെന്ന നിരീക്ഷണത്തിലാണ് ആപ്പിള്‍. യുഎസില്‍ ഇപ്പോള്‍തന്നെ പരിമിതമായി 5ജി സേവനം നല്‍കുന്നുണ്ട്.

5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ 2019 അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. 200 ഡോളറില്‍ (ഏകദേശം 14,000 രൂപ) താഴെയാകും വിലയെന്നും കമ്പനികള്‍ വ്യക്തമാത്തിയിരുന്നു. എന്നാല്‍ 5ജിയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ധൃതി കാണിക്കുന്നില്ലെന്നാണ് ടെക് ഭീമന്‍ ആപ്പിള്‍ വ്യക്തമാക്കിയിരിക്കുന്നത്. 5ജി സാങ്കേതിക വിദ്യയുടെ പിന്തുണയുള്ള ഐഫോണുകള്‍ 2020ന് മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചു.

5ജിയ്ക്കു വേണ്ടി ഇന്റലിന്റെ (intel) മോഡങ്ങളെയാണ് നിലവില്‍ ആപ്പിള്‍ ആശ്രയിക്കുന്നത്. ഇതിന് ആപ്പിള്‍ ചില പരിമിതികളും നല്‍കിയിട്ടുണ്ട്. 2015 മുതല്‍ ഇന്റലും ആപ്പിളും പങ്കാളികളാണ്. ഏറ്റവും പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ പതിപ്പുകളില്‍ ഇന്റല്‍ മോഡങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 2020 ല്‍ ഇന്റലിന്റെ 8161 5ജി മോഡം ഉപയോഗിച്ചുള്ള ആദ്യ 5ജി ഐഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മോഡലിന്റെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെ 5ജി ബാന്‍ഡ് വിഡ്ത് ദാതാക്കളും, എടി ആന്റ് ടി, വെരിസോണ്‍ പോലുള്ള കമ്പനികളുമായി സഹകരിച്ചാണ് ആപ്പിളിന്റെ 5ജി പരീക്ഷണങ്ങള്‍ നടക്കുന്നത്.

ഇന്റല്‍ 5ജി മോഡങ്ങള്‍ക്ക് കൂടുതല്‍ ക്ഷമത അനിവാര്യമെന്ന നിരീക്ഷണത്തിലാണ് ആപ്പിള്‍. ഇപ്പോള്‍ ഉപയോഗിക്കുന്ന മോഡങ്ങള്‍ പെട്ടെന്ന് ചൂടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയെ കാര്യമായി തന്നെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് 5ജിയിലേക്ക് ഒരു മാറ്റമുണ്ടാകില്ലെന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇന്ത്യയില്‍ 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്. യുഎസില്‍ ഇപ്പോള്‍തന്നെ പരിമിതമായി 5ജി സേവനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തോടെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ 2019ന്റെ തുടക്കത്തില്‍ 5ജി സേവനം നല്‍കി തുടങ്ങും. ഇന്ത്യയില്‍ 2019ന്റെ പകുതിയോടെ 5ജി സ്പെക്ട്രം ലേലം നടക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 2020 തുടക്കത്തോടെ പൊതുജനങ്ങള്‍ക്ക് 5ജി സേവനം ലഭിക്കുമെന്ന് കരുതാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018