GADGET

ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയും! റെഡ്മി നോട്ട് 6 പ്രോ നാളെ വിപണിയില്‍ എത്തും 

മിഡ് റെയിഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 5 പ്രോയുടെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി നോട്ട് 6 പ്രോ.

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 6 പ്രോ നവംബര്‍ ആറിന് വിപണിയില്‍ എത്തും. മിഡ് റെയിഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 5 പ്രോയുടെ പരിഷ്‌കരിച്ച പതിപ്പാണ്. ഏകദേശം 15,600 രൂപയ്ക്കായിരിക്കും റെഡ്മി നോട്ട് 6 പ്രോ വില്‍ക്കുക. റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായായ റെഡ്മി നോട്ട് 6 പ്രോ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായാണ് എത്തുന്നതെന്ന സവിശേഷതയും ഉണ്ട്.

ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയും! റെഡ്മി നോട്ട് 6 പ്രോ നാളെ വിപണിയില്‍ എത്തും 

19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്ഫോണിന്റെ സവിശേഷതയാണ്. നോട്ട് 5 പ്രോയിലേത് പോലെ സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലും ഉപയോഗിച്ചിട്ടുള്ളത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിന്. ഗോറില്ലാ ഗ്ലാസ് സംരക്ഷണമുണ്ടാവും. ഒക്ടാകോര്‍ ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഫോണിലുള്ളത്. 3ജിബി, 4ജിബി റാം വേരിയന്റുകള്‍, 32 ജിബി, 64 ജിബി സ്റ്റോറേജുമുണ്ടാവും. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് ഒറിയോ ഒഎസ് എന്നിവയാണ് ഫോണിന്റെ മറ്റു ഫീച്ചറുകളാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയും! റെഡ്മി നോട്ട് 6 പ്രോ നാളെ വിപണിയില്‍ എത്തും 

റെഡ്മി നോട്ട് 6 പ്രോയുടെ നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് തായ്ലാന്‍ഡില്‍ 6,990 തായ് ബാത്ത് ആണ് വില (15,687 രൂപ). തായ്ലാന്‍ഡിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും. 12 മെഗാപിക്‌സല്‍,5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 20 മെഗാപിക്സല്‍,രണ്ട് മെഗാപിക്സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് പ്രധാന ആകര്‍ഷണം. ഒപ്പം ഫെയ്സ് അണ്‍ലോക്ക് സൗകര്യവും ഫോണിലുണ്ടാവും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018