GADGET

പിന്നില്‍ 4 ക്യാമറകളുമായി ഗ്യാലക്‌സി എ9 ഇന്ത്യന്‍ വിപണിയില്‍; വില 39,000 രൂപ 

രാജ്യാന്തര വിപണിയിലെ മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യ വിപണിയില്‍ എത്തി. വണ്‍പ്ലസ് 6Tക്ക് സമാനമായ വിലയുമായിട്ടാണ് സാംസങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തിയിരിക്കുന്നത്. 39,000 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. 6 ജിബി റാം വാരിയന്റ് ആണിത്. നാല് ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷത.

18:5:9 ആസ്പെക്ട് റേഷ്യോ, 2220×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. വൈഡ്-ആംഗിള്‍ ലെന്‍സും ടെലി ഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഒരു ക്വാഡ്-ക്യാമറ സിസ്റ്റമാണ് ഗ്യാലക്‌സി എ9 നല്‍കിയിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേ, കളര്‍ പാറ്റേണ്‍, ഡിസൈന്‍ എല്ലാം ഗ്യാലക്‌സി എ9നെ മികച്ചതാക്കുന്നു.

6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഗ്യാലക്‌സി എ9ന്റെ പിന്‍വശത്താണ് ക്വാഡ് ക്യാമറകളാണ്. f/1.7 അപേര്‍ച്ചറുള്ള 24 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ 120ഡിഗ്രി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ്, 10 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് (2x ഓപ്ടിക്കല്‍ സൂം), 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് നാല് ക്യാമറകള്‍. മുന്‍ഭാഗത്ത് 24 മെഗാപിക്‌സല്‍ ക്യാമറയാണ്. 3,800 എംഎഎച്ചാണ് ബാറ്ററി കരുത്ത്. യുഎസ്ബി സി ടൈപ്പ് ഉപയോഗിച്ച് ഫാസ്റ്റ് ചാര്‍ജ് സപ്പോര്‍ട്ടും ഫോണിന്റെ സവിശേഷതയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018