GADGET

അയച്ച സന്ദേശം 10 മിനിറ്റിനുള്ളില്‍ ഡിലിറ്റ് ചെയ്യാം; മെസഞ്ചറിലും ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍ ഉടന്‍ 

സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ ഡിലിറ്റ് ചെയ്യാന്‍ സാധിക്കും.

വാട്സ്ആപ്പ് പോലെ തന്നെ ജനപ്രീയ ആപ്ലിക്കേഷനുകളിലൊന്നാണ് ഫേസ്ബുക്ക് മെസഞ്ചര്‍. മെസഞ്ചറില്‍ എല്ലാരും കാത്തിരിക്കുന്ന 'സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന' ഫിച്ചര്‍ ഉടന്‍ അവതിപ്പിക്കുമെന്ന് കമ്പനി തന്നെ വ്യക്തമാക്കി കഴിഞ്ഞു. സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ ഡിലിറ്റ് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ ആപ്പ് സ്റ്റോറിലാണ് ഫീച്ചര്‍ ആദ്യം എത്തുക എന്നും കമ്പനി അറിയിച്ചു. എന്നാല്‍ കൃത്യമായ ഒരു തിയതി പറഞ്ഞിട്ടില്ല.

അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കുന്നതിനോ, ഡിലിറ്റ് ചെയ്ത് കളയുന്നതിനോ നിലവില്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഇതിനൊരു പരിഹാരം ഉടനുണ്ടാകുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള, വാട്സ്ആപ്പില്‍ ഉള്ളതിനോട് സമാനമായ ഒരു സൗകര്യമായിരിക്കുമെങ്കിലും, ചില മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ടാകും.

അയച്ച സന്ദേശം 10 മിനിറ്റിനുള്ളില്‍ ഡിലിറ്റ് ചെയ്യാം; മെസഞ്ചറിലും ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍ ഉടന്‍ 

റിപ്പോര്‍ട്ടനുസരിച്ച് രണ്ടു ഓപ്ഷനുകളാണ് ഈ ഫീച്ചറില്‍ ലഭിക്കുക. അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഫോണില്‍ നിന്നും മാത്രം സന്ദേശം പോകും. അണ്‍സെന്‍ഡ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ടുപേരുടെയും മെസഞ്ചറില്‍ നിന്നും സന്ദേശം ഡിലീറ്റാകും. എന്നാല്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ എന്നെത്തും എന്നതിനെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. വൈകാതെ തന്നെ ആന്‍ഡ്രോയിഡ് പതിപ്പിലും ഫേസ്ബുക്ക് മെസ്സഞ്ചര്‍ അപ്പുകളിലും ഈ സേവനം എത്തുമെന്ന് പ്രതീക്ഷിക്കാം.

അടുത്തിടെയാണ് അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി വാട്സ്ആപ്പ് റീകോള്‍ (Recall) എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. പുതിയ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്സ്ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിച്ചിരിക്കണം. ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വീഡിയോ എന്നിവയെല്ലാം ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അപ്ഡേറ്റില്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണും പ്രത്യക്ഷപ്പെടും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018