GADGET

ഇനി മടക്കുന്ന ഫോണുകളുടെ കാലം! ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പരിചയപ്പെടുത്തി സാംസങ്; ചുരുട്ടാനും വലിച്ച് നീട്ടാനും ഉള്ളത് പിന്നാലെ 

ഇന്‍ഫിനിറ്റി ഫ്ളെക്സ് ഡിസ്പ്ലേ എന്നാണ് സാംസങ് ഈ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യയെ വിളിക്കുന്നത്.

മടുത്തു തുടങ്ങിയ പരമ്പരാഗത സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രീതിയേക്കാള്‍ ഉപയോക്താക്കള്‍ക്കിടയില്‍ പുതുമകള്‍ കൊണ്ടുവരാന്‍, വിപണിയില്‍ മടക്കാവുന്ന ഫോണുമായി സാംസങ്. നവംബര്‍ ഏഴിന് നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് സാംസങ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പരിചയപ്പെടുത്തിയത്. ടാബ്ലറ്റിന്റെ വലിപ്പമുള്ള സ്‌ക്രീന്‍ ഫോണ്‍ വലിപ്പത്തിലേക്ക് മടക്കി ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ഈ ഉപകരണത്തിന്റെ രൂപകല്‍പ്പന. ഇന്‍ഫിനിറ്റി ഫ്ളെക്സ് ഡിസ്പ്ലേ എന്നാണ് സാംസങ് ഈ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യയെ വിളിക്കുന്നത്.

ഇനി മടക്കുന്ന ഫോണുകളുടെ കാലം! ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പരിചയപ്പെടുത്തി സാംസങ്; ചുരുട്ടാനും വലിച്ച് നീട്ടാനും ഉള്ളത് പിന്നാലെ 

അടഞ്ഞിരിക്കുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ പോലെയും തുറന്നാല്‍ നോട്ട് ബുക്ക് പോലെയുമാണ് സാംസങിന്റെ ഈ ഉപകരണം. എന്നാല്‍ ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ പ്രവര്‍ത്തനം മാത്രമാണ് സാംസങ് പരിചയപ്പെടുത്തിയത്. മടക്കുന്ന ഫോണില്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ലെന്നും ചുരുട്ടാനും വലിച്ച് നീട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി പരിശ്രമിക്കുകയാണെന്നും സാംസങ് വ്യക്തമാക്കി. ഫോണ്‍ മടക്കുന്നതും നിവര്‍ത്തുന്നതും എങ്ങനെയെന്ന് സാംസങ് മൊബൈല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ഡെനിസണ്‍ വേദിയില്‍ അവതരിപ്പിച്ചു. 4.58 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്പ്ലേയ്ക്ക് 840 x 1960 പിക്സല്‍ റസലൂഷനുണ്ടാവും. 1536 x 2152 പിക്സല്‍ റസലൂഷനില്‍ 7.3 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഡിസ്പ്ലേയാണ് ടാബ്ലറ്റിന്.

ഏകദേശം മൂന്ന് ആപ്ലിക്കേഷനുകള്‍ വരെ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ടി ആക്റ്റിവ് വിന്‍ഡോ സംവിധാനം ഫോണിലുണ്ടാവുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്ന് ഫോണ്‍ വിപണിയില്‍ എത്തുമെന്ന് കൃത്യമായ തീയ്യതി കമ്പനി വ്യക്തമാക്കിയില്ല. അടുത്ത വര്‍ഷം ജൂലൈയോടെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ബ്ലൂംബര്‍ഗിന്റെ പ്രവചനം. വരുന്ന മാസങ്ങളില്‍ ഫോണിന്റെ ഉത്പാദനം ആരംഭിക്കുമെന്ന കാര്യം സാംസങും സ്ഥിരീകരിച്ചു. ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്ക് ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ പിന്തുണയുമുണ്ട്.

ഇനി മടക്കുന്ന ഫോണുകളുടെ കാലം! ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പരിചയപ്പെടുത്തി സാംസങ്; ചുരുട്ടാനും വലിച്ച് നീട്ടാനും ഉള്ളത് പിന്നാലെ 

സാംസങിന് പിന്നാലെ വാവേ, ലെനോവോ, ഷാവോമി പോലുള്ള കമ്പനികളും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണെന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നതും സാംസങല്ല. കഴിഞ്ഞ വര്‍ഷം ഇസഡ്ടിസി കോര്‍പ്. ആശയവുമായി രംഗത്തെത്തിയെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചൈനീസ് കമ്പനിയായ റൊയോള്‍ മടക്കുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ മടക്കിവെക്കാവുന്ന ഫോണാണിതെന്നാണ് നിര്‍മ്മാതാക്കളായ റോയോള്‍ അവകാശപ്പെടുന്നത്. ഫ്ളെക്സ്പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.

7.8 ഇഞ്ച് സ്‌ക്രീനുള്ള ഈ ഉപകരണം മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്പ്ലേയുള്ള സ്മാര്‍ട്ട്ഫോണായി മാറും. മുന്നിലേയും പിന്നിലേയും ഡിസ്പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്പ്ലേ ഉപയോഗിക്കുക. 8,999 യുവാന്‍ (ഏകദേശം 94,000 രൂപ) മുതല്‍ 12,999 യുവാന്‍ (ഏകദേശം 1,37,000 രൂപ) വരെയാണ് ഫ്ളെക്സ്പൈയുടെ കണ്‍സ്യൂമര്‍, ഡെവലപ്പര്‍ മോഡലുകളുടെ ചൈനയിലെ വില. ചൈനക്ക് പുറത്ത് ഇവയുടെ വില വീണ്ടും വര്‍ധിക്കുംമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സ്മാര്‍ട്ട്‌ഫോണുകളിലെ ഗ്ലാസ് സ്‌ക്രീനുകളെ പോലെ കയ്യില്‍ നിന്നും വീണാല്‍ ഫ്ളെക്സ്പൈയുടെ സ്‌ക്രീന്‍ പൊട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇവക്ക് ഭാരം കുറവാണെന്നും നിര്‍മ്മാണം താരതമ്യേന ചിലവുകുറഞ്ഞതാണെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് മടക്കാവുന്ന സ്‌ക്രീന്‍ കണ്ടെത്തിയതെന്ന് റോയോള്‍ കമ്പനിയുടെ സിഇഒ ബില്‍ ലിയു പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018