GADGET

അണിയറയില്‍ മറ്റൊരു ഫീച്ചര്‍ കൂടി; വാട്‌സ്ആപ്പ് കൂടുതല്‍ ജനകീയമാകാനുള്ള ശ്രമം 

സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്നേ പ്രിവ്യു (Preview) ചെയ്യാനുള്ള ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്.

പുതിയ ഫീച്ചറുകള്‍ ഒരുക്കി കൂടുതല്‍ ജനകീയമാകാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചു. കുറച്ചു ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണെന്നും കമ്പനി തന്നെ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് പുതിയൊരു ഫീച്ചര്‍കൂടി കമ്പനി പരീക്ഷിക്കാനൊരുങ്ങുന്നത്. സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്നേ പ്രിവ്യു (Preview) ചെയ്യാനുള്ള ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ചിത്രങ്ങളും, ടെസ്റ്റും, ജിഫും, വീഡിയോയും ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുന്നേ പ്രിവ്യു ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അണിയറയില്‍ മറ്റൊരു ഫീച്ചര്‍ കൂടി; വാട്‌സ്ആപ്പ് കൂടുതല്‍ ജനകീയമാകാനുള്ള ശ്രമം 

അടുത്തിടെയാണ് വാട്സ്ആപ്പ് റിപ്ലെ പ്രൈവറ്റ്‌ലി എന്ന ഓപ്ഷന്‍ അവതരിപ്പിച്ചത്. മെസ്സേജുകള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പ് ചാറ്റുകളില്‍ സ്വകാര്യമായി മറുപടി നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്നത്. റിപ്ലെ പ്രൈവറ്റ്‌ലി എന്ന ഓപ്ഷന്‍ വരുന്നതോടെ, ഗ്രൂപ്പ് ചാറ്റുകളില്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാം. മെസ്സേജില്‍ ലോങ് പ്രസ് ചെയ്താല്‍ മൂന്ന് ഡോട്ടുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ 'റിപ്ലെ പ്രൈവറ്റ്‌ലി' (Reply Privately) കൊടുത്താല്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാന്‍ സാധിക്കും. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെക്കേഷന്‍ മോഡ് ഫീച്ചര്‍ ആക്ടീവ് ചെയ്താല്‍ അര്‍ച്ചീവിട് ചാറ്റ് ലിസ്റ്റ് പൂര്‍ണമായും മറയ്ക്കാനാകും.

വാട്ട്സ്ആപ്പ് അതിന്റെ ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആപ്ലിക്കേഷന്‍ തന്നെ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ഉപകാരപ്രദമായ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള അണിയറ പ്രവൃത്തികള്‍ തകൃതിയായി നടക്കുകയാണ്. വെക്കേഷന്‍ മോഡും, സൈലന്റ് മോഡുമെല്ലാം ഇപ്പോള്‍ അണിയറിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫീച്ചറുകളാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018