GADGET

റെഡ്മി 6എ! ഷവോമിയുടെ പുതിയ പ്രതീക്ഷ; ഏറ്റവും വില കുറഞ്ഞ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ 

ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്‌ഫോണാണ് റെഡ്മി 6എ. 

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എ ഇന്ത്യന്‍ വിപണിയിലെത്തി. ആരംഭത്തില്‍ ഷവോമി ഇന്ത്യയുടെ ഇന്ത്യന്‍ വെബ്‌സൈറ്റായ mi.com ലൂടെയും ഷോപ്പിംഗ് പോര്‍ട്ടലായ amazon.in ലൂടെയും ഫോണ്‍ വില്‍പ്പന നടക്കും. ഡുവല്‍ സിം (നാനോ) റെഡ്മി 6 എ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ MIUI 9 ലാണ് പ്രവര്‍ത്തിക്കുന്നത്. 18:9 ആസ്‌പെക്റ്റ് റേഷ്യോയുള്ള 5.45 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4ജി മോഡലായ 6എ യില്‍ 2 ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്.

റെഡ്മി 6എ! ഷവോമിയുടെ പുതിയ പ്രതീക്ഷ; ഏറ്റവും വില കുറഞ്ഞ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ 

ബഡ്ജറ്റിലൊതുങ്ങുന്ന മോഡല്‍ തന്നെയാണ് ഷവോമി റെഡ്മി 6എ. റെഡ്മി 6എ മോഡല്‍ സ്മാര്‍ട്ട്ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 5,999 രൂപയാണ്. 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ മോഡലിലുള്ളത്. 6,999 രൂപയാണ് അടുത്ത പതിപ്പിന്റെ വില. ഇതില്‍ 2 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുടെ കരുത്തും ഉണ്ട്. പിന്നില്‍ 13 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയും, മുന്നില്‍ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 3,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്.

റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6 എയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( Artificial Intelligence) ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഇലക്ട്രിക് ഇമേജ് സ്റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിംഗും റെഡ്മി 6എ പിന്തുണയ്ക്കുന്നു. മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ് ഫോണില്‍. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്‌ഫോണാണ് റെഡ്മി 6എ.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018