GADGET

ഹിന്ദി പറയാന്‍ ഒരുങ്ങി ഇന്‍സ്റ്റാഗ്രാം, പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ ഉടനെത്തുമെന്ന് സൂചന

സ്‌ക്രോളിങിന് പകരം പുതിയ നാവിഗേഷന്‍ രീതിയും ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ.

ജനപ്രീയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം പുതിയൊരു ഫീച്ചര്‍കൂടി പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഹിന്ദി ഭാഷ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജെയ്ന്‍ മഞ്ചൂം വോങ് എന്ന യുവതിയാണ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി ഭാഷയിലുള്ള സെറ്റിങ്സ് പേജ്, നോട്ടിഫിക്കേഷന്‍സ്, കമ്മന്റുകള്‍, പ്രൊഫൈല്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ടാണ് അവര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഹിന്ദി ഭാഷ പരീക്ഷിക്കുന്നത്. ഐഓഎസ് ഉപകരണങ്ങളില്‍ അധികം വൈകാതെ ഈ ഫീച്ചര്‍ എത്തിയേക്കും. ഫീച്ചര്‍ പൂര്‍ണതോതില്‍ നിലവില്‍ വന്നാല്‍ സെറ്റിങ്സ് പേജിലെ ഓപ്ഷനുകളും നോട്ടിഫിക്കേഷനും ഹിന്ദിയിലും കാണാന്‍ സാധിക്കും. വോങ് പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഹിന്ദി ഭാഷയ്ക്കൊപ്പം ഇംഗ്ലീഷിലുള്ള ഓപ്ഷനുകളും ഉണ്ട്. കൂടാതെ സ്‌ക്രോളിങിന് പകരം പുതിയ നാവിഗേഷന്‍ രീതിയും ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. ഉള്ളടക്കങ്ങളില്‍ വിരല്‍ കൊണ്ട് തട്ടിയാല്‍ അടുത്തതിലേക്ക് മാറും വിധമുള്ള നാവിഗേഷന്‍ രീതിയാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നത്.

 ഹിന്ദി പറയാന്‍ ഒരുങ്ങി ഇന്‍സ്റ്റാഗ്രാം, പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ ഉടനെത്തുമെന്ന് സൂചന

അടുത്തിടെയാണ് സുരക്ഷ ശക്തമാക്കുന്നതിനായി ഇന്‍സ്റ്റഗ്രാം പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചത്. ചിത്രങ്ങള്‍ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍, ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാകുമെന്നാണ് ബ്ലോഗില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അടുത്തിടെ ഒരുപിടി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. അതിനൊപ്പം ചില ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018