GADGET

കത്തിക്കയറി ടിക്‌ടോക്; കച്ചകെട്ടി ഫേസ്ബുക്കും! മുന്നറിയിപ്പില്ലാതെ ‘ലാസോ’യെ അവതരിപ്പിച്ചു 

നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലാസോ ലഭിക്കുക. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സാമൂഹ മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ച് ടിക് ടോകിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഫേസ്ബുക്ക്. കുഞ്ഞന്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പുത്തന്‍ ആപ്പിനെ ഫേസ്ബുക്ക് കളത്തിലിറക്കി. 'ലാസോ' എന്ന് പേരിട്ട വീഡിയോ ആപ്ലിക്കേഷന്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഫില്‍ട്ടറും സ്പെഷ്യല്‍ ഇഫക്ടുമിട്ട് എഡിറ്റ് ചെയ്യുന്നതിന് പുറമേ മ്യൂസിക്കും ടെക്സ്റ്റും വീഡിയോയില്‍ ചേര്‍ക്കാനും ലാസോയില്‍ സാധിക്കും. ടിക് ടോകിനും സ്നാപ്ചാറ്റിനും വെല്ലുവിളി ഉയര്‍ത്തുകയാണ് ലാസോയിലൂടെ ഫേസ്ബുക്കിന്റെ ലക്ഷ്യം. ഏറെ ജനപ്രീതിയാര്‍ജിച്ച മ്യൂസിക്കലി എന്ന ആപ്പ് പുതിയ പേരില്‍ എത്തിയതാണ് ടിക് ടോക്ക്. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലാസോ ലഭിക്കുക. ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ലോകവ്യാപകമായി ലാസോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സ്നാപ്ചാറ്റ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുമായി താരതമ്യം ചെയ്ത ശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് ലാസോ ലഭ്യമാക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ലാസോയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പ്രൊഫൈലുകളും പങ്കുവയ്ക്കപ്പെടുന്ന വീഡിയോയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡിലും ഒരുപോലെ ലാസോ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ലാസോയിലേക്ക് ലോഗിന്‍ ചെയ്യാനുള്ള സൗകര്യവും ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ലാസോയില്‍ ചിത്രീകരിച്ച വീഡിയോ, ഫേസ്ബുക്കില്‍ സ്റ്റോറിയായി അപ്ലോഡ് ചെയ്യാനും കഴിയും.

ടിക് ടോക്കിന് എതിരാളിയായി ഫേസ്ബുക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ടിക് ടോക്കിനെ പോലെ വീഡിയോ ക്രിയേറ്റര്‍മാരെ മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യാം. ഹാഷ്ടാഗുകളും ജനപ്രിയ ട്രെന്‍ഡുകളും തിരയാം. ലാസോ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യാം. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന കൗമാരക്കാരെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിനുമാണ് ലാസോയെ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ 51 ശതമാനം മാത്രമാണ് കൗമാരക്കാരുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 72 ശതമാനവും സ്നാപ്ചാറ്റില്‍ 69 ശതമാനവും കൗമാരക്കാരാണ്.

നിരവധി രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് ഉപഭോക്താക്കളുമായി വമ്പന്‍ കുതിച്ചുകയറ്റമാണ് ടിക് ടോക് നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയ ടിക് ടോക്, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വലിയ അടിയാണ് നല്‍കിയിരിക്കുന്നത്. മ്യൂസിക്കലിയെ ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളോടെ ഇറങ്ങിയ ടിക് ടോക്, ലിപ് സിംഗ് വീഡിയോകളും ഒറിജിനില്‍ വീഡിയോകളും ഉള്‍പ്പെടുന്ന സോഷ്യല്‍-എന്റര്‍ടൈമെന്റ് ആപ്പാണ്. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക് ടോക് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്. ഡാറ്റാ മോഷണവും വിവരങ്ങള്‍ ചോര്‍ന്നതും ഒക്കെയായി കൂപ്പുകുത്തുന്ന ഫേസ്ബുക്കിനെയാണ് ടിക് ടോക് നോട്ടമിടുന്നത്. വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവു നേരിടുന്ന ഫേസ്ബുക്കിന് ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018