GADGET

‘എയര്‍പോഡ് 2’ ഉടന്‍; ആരാധകരുടെ കാത്തിരിപ്പ് നീട്ടില്ലെന്ന് ആപ്പിള്‍ 

ആപ്പിളിന്റെ വയര്‍ലെസ്സ് ഇയര്‍ഫോണായ എയര്‍പോഡിനെ വെല്ലാന്‍ ലക്ഷ്യമിട്ട് ഷവോമിയും. ദൈര്‍ഘ്യമേറിയ ബറ്ററി, വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും പുതിയ എയര്‍പോഡുകള്‍ക്ക് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ 'എയര്‍പോഡ് 2' ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ടെക്ക് സൈറ്റായ ഐസ് യൂണിവേര്‍സ് പുറത്തുവിട്ട വിവര പ്രകാരം, എയര്‍പോഡ് 2 എന്ന് വിളിപ്പേരുള്ള ആപ്പിള്‍ രാണ്ടാം തലമുറ എയര്‍പോഡ് ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ മാക്ബുക്ക്, ഐപാഡുകള്‍ക്കൊപ്പം തന്നെ എയര്‍പോഡ് 2 വിപണിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അത് സാധിക്കാതെ വന്നതോടെയാണ് കമ്പനിയുടെ പുതിയ നീക്കം.

എന്നാല്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനിയുടെ ഭാഗത്ത് നിന്നും സൂചനകളൊന്നും ഇല്ല. കൂടുതല്‍ മികച്ച വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ കാര്യമായ രൂപ മാറ്റം എയര്‍പോഡുകള്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ദൈര്‍ഘ്യമേറിയ ബറ്ററി, വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും പുതിയ എയര്‍പോഡുകള്‍ക്ക് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഗാഡ്ജറ്റുകളില്‍ ഒന്നാണ് എയര്‍പോഡുകള്‍. എയര്‍പോഡ് 2 വിന് വില ഉയരാന്‍ തന്നെയാണ് സാധ്യത. നിലവില്‍ എയര്‍പോഡുകള്‍ക്ക് 149 ഡോളറും, ഇന്ത്യയില്‍ 12,000 രൂപയുമാണ് വിപണി വില.

ആപ്പിളിന്റെ വയര്‍ലെസ്സ് ഇയര്‍ഫോണായ എയര്‍പോഡിനെ വെല്ലാന്‍ ലക്ഷ്യമിട്ട് ഷവോമിയും പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എംഐ എയര്‍ഡോട്ട്‌സ് എന്ന പേരിലാണ് ഷവോമി വയര്‍ലെസ്സ് ഇയര്‍ഫോണ്‍ പുറത്തിറക്കുന്നത്. ബ്ലുടൂത്ത് v5.0യുടെ പിന്തുണയോടെയാണ് ഷവോമിയുടെ ഇയര്‍ഫോണെത്തുന്നത്. രണ്ട് ഇയര്‍ഫോണിലും പ്രത്യേകം ഇയര്‍ബഡ് നല്‍കിയിട്ടുണ്ട്. വോയ്‌സ് അസിസ്റ്റ് സേവനം, മ്യൂസിക് പ്ലേബാക്ക്, കോളുകള്‍ എന്നിവ നിയന്ത്രിക്കാന്‍ ഇയര്‍ബഡ് ഉപയോഗിക്കാം.

നവംബര്‍ 11 മുതല്‍ പുതിയ ഇയര്‍ഫോണ്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും. ഏകദേശം, 2100 രൂപയായിരിക്കും ഇയര്‍ഫോണിന്റെ വില. ചാര്‍ജ് ചെയ്യാനുള്ള കെയ്‌സുമായാണ് എയര്‍ഡോട്‌സ് വിപണിയിലെത്തുന്നത്. ഇയര്‍ഫോണ്‍ കെയ്‌സിനകത്തിട്ടാല്‍ ചാര്‍ജ് ആകുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്റ്റീരിയോ മോഡില്‍ നാല് മണിക്കൂറും മോണോ മോഡില്‍ അഞ്ച് മണിക്കുറും പ്ലേ ബാക്ക് ഷവോമിയുടെ പുതിയ ഇയര്‍ഫോണ്‍ നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018