GADGET

ഇന്ന് ഫ്ളിപ്കാര്‍ട്ടില്‍ റിയല്‍മി 2ന്റെ വില്‍പന; ആകര്‍ഷക വിലയ്‌ക്കൊപ്പം സെപ്ഷ്യല്‍ പ്രൈസ് ഡിസ്‌കൗണ്ടും 

ഈ വര്‍ഷം ആദ്യമാണ് ഒപ്പോ തങ്ങളുടെ സബ് ബ്രാന്‍ഡായി റിയല്‍മി വിപണിയില്‍ പരിചയപ്പെടുത്തിയത്.

രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ റിയല്‍മി, റിയല്‍മി സി1-ന്റെ ഫ്‌ളാഷ് സെയിലിന് പിന്നാലെ റിയല്‍മി 2നെയും വില്‍പ്പനയ്‌ക്കെത്തിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്കാര്‍ട്ടിലാണ് വില്‍പ്പന നടക്കുന്നത്. 9,499 രൂപയ്ക്കാണ് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്കെത്തുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്‌ളാഷ് സെയിലില്‍ ഉപഭോക്താകള്‍ക്ക് 316 രൂപയുടെ മാസ ഇഎംഐ (EMI) ഓഫറും ഇന്നത്തെ വില്‍പ്പനയില്‍ സ്വന്തമാക്കാം. മാസ്റ്റര്‍കാര്‍ഡ് (Mastercard) ഉപയോഗിച്ച് ആദ്യ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ബാങ്കുകള്‍ നല്‍കുന്നു. അക്സിസ് ബാങ്കിന്റെ ബസ് ക്രെഡിറ്റ് കാര്‍ഡ് (Buzz credit card) ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനത്തിന്റെ അധിക ഡിസ്‌കൗണ്ടും ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപഭോക്താള്‍ക്ക് 491 രൂപയുടെ സെപ്ഷ്യല്‍ പ്രൈസ് ഡിസ്‌കൗണ്ടും ഫോണിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യമാണ് ഒപ്പോ തങ്ങളുടെ സബ് ബ്രാന്‍ഡായി റിയല്‍മി വിപണിയില്‍ പരിചയപ്പെടുത്തിയത്. നേരത്തെ അവതരിപ്പിച്ച റിയല്‍മി 1-ന്റെ പിന്‍ഗാമിയായാണ് റിയല്‍മി 2 വിപണിയില്‍ എത്തിയത്. വിപണിയില്‍ 10000 രൂപക്കുള്ളില്‍ വാങ്ങാവുന്ന ഫോണുകളില്‍ വച്ച് ഏറ്റവും മികച്ച സവിശേഷതകള്‍ ഉള്ള ഫോണാണ് റിയല്‍മി 2. പതിനായിരം രൂപയ്ക്കുള്ളില്‍ വാങ്ങാവുന്ന ഫോണുകളായ ഷവോമി റെഡ്മി നോട്ട് 5, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രൊ M1 എന്നീ മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് റിയല്‍മി 2.

6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയോടെയാണ് ഫോണ്‍ ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 ആണ് പ്രോസസര്‍. 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപഷനുകളില്‍ ഫോണ്‍ ലഭ്യമാകും. 3 ജിബി, 4 ജിബി റാം കരുത്തില്‍ എത്തുന്ന ഫോണ്‍ ഇന്റേണല്‍ സ്റ്റോറേജ് 256 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.

13 മെഗാപിക്സല്‍ റിയല്‍ സെന്‍സര്‍ 2 മെഗാപിക്സല്‍ സെകണ്ടറി സെന്‍സര്‍ എന്നിവയുള്ള ഡ്യുവല്‍ ക്യാമറയും 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 4,230 എംഎഎച്ച് ബാറ്ററി കരുത്തും ഫോണിന് നല്‍കിയിരിക്കുന്നു. ഫെയ്സ് അണ്‍ലോക്ക്, ഇരട്ട 4ജി സിം സ്ലോട്ട്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018