GADGET

ഇത് അവസാനവട്ട നിര്‍ദ്ദേശം; ബാക് അപ്പ് ചെയ്തിട്ടില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുമെന്ന് വാട്‌സ്ആപ്പ് 

ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക് അപ്പ് ചെയ്യുകയോ ആവാം. ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷി.

ഉപയോക്താക്കള്‍ക്ക് അവസാനവട്ട നിര്‍ദ്ദേശവുമായി വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക് അപ്പ് ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക് അപ്പ് ചെയ്യുകയോ ആവാം. അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകുമെന്നാണ് കമ്പനി പറയുന്നത്. സൈന്‍ ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടും. മാനുവലി ബാക് അപ്പ് ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 12 ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപയോക്താക്കള്‍ക്ക് അവസാനവട്ട നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷത്തെ ഡേറ്റ മാത്രമാണ് വാട്‌സ്ആപ്പ് സൂക്ഷിക്കുക. ശേഷിക്കുന്ന ഡേറ്റകള്‍ നീക്കം ചെയ്യും. അതായത് നവംബര്‍ 12 ന് മുന്‍പുള്ള ഡേറ്റ ബാക്ക് അപ് ചെയ്തിട്ടില്ലെങ്കില്‍ ഇനി കിട്ടില്ലെന്ന് ചുരുക്കം. ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതു കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റ്, ഡൗണ്‍ലോഡ്, ബാക് അപ്പ് ചെയ്യുകയോ ചെയ്യണം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കാന്‍ വാട്‌സ്ആപ്പ് ഗൂഗിളുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 12 മുതല്‍ ഇത് നിലവില്‍ വരുകയും ചെയ്തു. അങ്ങനെ ഫയലുകള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ ഫ്രീ സ്റ്റോറേജ് സ്ഥലം ഒരുങ്ങും. ഈ ഫ്രീ സ്ഥലം കിട്ടണമെങ്കില്‍ ഉപയോക്താക്കള്‍ അവരുടെ വേണ്ട ഫയലുകള്‍ മാനുവലായി ബാക് അപ്പ് ചെയ്യണം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യാക്തമായി തന്നെ വാട്‌സ്ആപ്പ് ഫോറങ്ങളില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

വാട്സ്ആപ്പ് ഡേറ്റ എങ്ങനെ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാം

1. സ്മാര്‍ട് ഫോണില്‍ വാട്സ്ആപ്പ് തുറക്കുക

2. 'Settings' മെനുവില്‍ 'Chats' ഓപ്ഷന്‍ തുറക്കുക

3. 'Chat backup' ഓപ്ഷന്‍ സെലക്ട് ചെയ്യുക

4. 'Back up to Google Drive' സെലക്ട് ചെയ്യുക. 'Back up frequency' സെറ്റ് ചെയ്യുക (Daily, Weekly, Monthly or Monthly or mannually)

5. ബാക്കപ്പ് ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക

6. ബാക്കപ്പ് ചെയ്യേണ്ട രീതി 'Wi-Fi/Cellular data' or 'both' തെരഞ്ഞെടുക്കുക

(വാട്സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ബാക് അപ്പ് സൗകര്യം ലഭ്യമാകൂ)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018