GADGET

റെഡ്മി നോട്ട് 6 പ്രോ ആദ്യ വില്‍പ്പനയില്‍ മിസ് ആയോ?...ഒരു അവസരം കൂടി നല്‍കാമെന്ന് ഷവോമി! ഓഫറും സൂപ്പര്‍ 

ബ്ലാക്ക് ഫ്രൈഡെയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി കമ്പനി വീണ്ടുമൊരു അവസരം കൂടി നല്‍കുകയാണ്. നവംബര്‍ 28ന് കമ്പനി വീണ്ടും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കും.

ഏറെ കാത്തിരിപ്പിനു ശേഷമാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്റായ ഷവോമിയുടെ പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിലെത്തിയത്. റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായായ റെഡ്മി നോട്ട് 6 പ്രോ എത്തുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഫോണ്‍ വിപണിയിലെത്തിയതിന് പിന്നാലെ ഫ്ളിപ്കാര്‍ട്ടിലും ഷവോമി ഇന്ത്യയുടെ ഇന്ത്യന്‍ വെബ്സൈറ്റിലും വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. ബ്ലാക്ക് ഫ്രൈഡെ എന്ന പേരില്‍ നടന്ന വില്‍പ്പനയില്‍ വന്‍ ഓഫറുകള്‍ നല്‍കിയാണ് വില്‍പ്പന നടത്തിയത്.

റെഡ്മി നോട്ട് 6 പ്രോ ആദ്യ വില്‍പ്പനയില്‍ മിസ് ആയോ?...ഒരു അവസരം കൂടി നല്‍കാമെന്ന് ഷവോമി! ഓഫറും സൂപ്പര്‍ 

എന്നാല്‍ ബ്ലാക്ക് ഫ്രൈഡെയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി കമ്പനി വീണ്ടുമൊരു അവസരം കൂടി നല്‍കുകയാണ്. നവംബര്‍ 28ന് കമ്പനി വീണ്ടും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഷവോമി ഇന്ത്യയുടെ ഇന്ത്യന്‍ വെബ്സൈറ്റായ mi.com ലൂടെയും ഷോപ്പിംഗ് പോര്‍ട്ടലായ flipkart.com ഫോണ്‍ സ്വന്തമാക്കാം. വില്‍പ്പനയോട് അനുബന്ധിച്ച് 1000 രൂപയുടെ ഓഫറും കമ്പനി നല്‍കുന്നുണ്ട്.

ഇതിനൊപ്പം റിലയന്‍സ് ജിയോ സിം കാര്‍ഡുള്ളവര്‍ക്ക് 2,400 രൂപ ക്യാഷ്ബാക്കും ആറ് ടിബി വരെ അധിക ഡാറ്റയും നല്‍കുന്നുണ്ട്. അതുപോലെ എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐയ്ക്കും 500 രൂപ ക്യാഷ്ബാക്കും ലഭിക്കും. സാധാരണ ഗതിയില്‍ ഷവോമിയുടെ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് വില്‍പനയ്ക്ക് എത്താറുള്ളത്. എന്നാല്‍ ഇതാദ്യമായാണ് വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ പിറ്റേന്ന് തന്നെ വില്‍പനയ്‌ക്കെത്തുന്നത്.

റെഡ്മി നോട്ട് 6 പ്രോ ആദ്യ വില്‍പ്പനയില്‍ മിസ് ആയോ?...ഒരു അവസരം കൂടി നല്‍കാമെന്ന് ഷവോമി! ഓഫറും സൂപ്പര്‍ 

ബ്ലാക്ക് ഫ്രൈഡെ വിപണിയുടെ ഭാഗമായാണ് നേരത്തെ ഫോണ്‍ വില്‍പനയ്ക്ക് എത്തിച്ചതെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ പേജില്‍ അറിയിച്ചിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡെ എന്നാല്‍ അമേരിക്കയിലെ താങ്‌സ് ഗിവിങ് ദിനത്തിന്റെ പിറ്റേന്ന് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കായി വിലക്കുറവില്‍ ഉത്പനങ്ങള്‍ വിറ്റഴിക്കുന്നതാണ്. ഇതിനെ പിന്‍പറ്റി ഇന്ത്യയില്‍ ആമസോണും, ഫ്‌ളിപ്കാര്‍ട്ടും വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ബ്ലാക്ക് ഫ്രൈഡെ ടാഗില്‍ വിറ്റഴിക്കാറുണ്ട്. തായ്ലാന്‍ഡിലും ദുബായിലും ഫോണ്‍ നേരത്തെ വിപണിയില്‍ എത്തിച്ചിരുന്നു. റെഡ്മി നോട്ട് 6 പ്രോയുടെ 4/64 ജിബി, 6/64 ജിബി വേരിയന്റുകളുടെ വില യഥാക്രമം 13,999, 15,999 രൂപയാണ്. ബ്ലാക്ക് ഫ്രൈഡെ സെയില്‍ പ്രമാണിച്ച് 1000 രൂപയുടെ അധിക ഇളവില്‍ 12,999, 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

6.26 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോയിലുള്ളത്. 19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്ഫോണിനെ വ്യത്യസ്തമാക്കുന്നു. നോട്ട് 5 പ്രോയിലേത് പോലെ സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലും ഉപയോഗിച്ചിട്ടുള്ളത്. ഗോറില്ലാ ഗ്ലാസ് സംരക്ഷണമുണ്ടാവും. 4 ജിബി, 6 ജിബി റാം, 64 ജിബി, 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 6 പ്രോ എത്തുന്നത്.

റെഡ്മി നോട്ട് 6 പ്രോ ആദ്യ വില്‍പ്പനയില്‍ മിസ് ആയോ?...ഒരു അവസരം കൂടി നല്‍കാമെന്ന് ഷവോമി! ഓഫറും സൂപ്പര്‍ 

ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ സവിശേഷതകളിലൊന്ന്. 12 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറ f/1.9 അപര്‍ച്ചറും ഉണ്ട്. 20 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉണ്ട്. എംഐയുഐ 10, ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ് റെഡ്മി നോട്ട് 6 പ്രോവിന് കരുത്തേകുന്നത്. ഫെയ്സ് അണ്‍ലോക്ക് സൗകര്യത്തിനൊപ്പം, 4,000 എംഎഎച്ച് ബാറ്ററി കരുത്തും ഫോണിന്റെ സവിശേഷതയാണ്. കറുപ്പ്, നീല, റോസ്, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018