GADGET

കരുത്തന്‍ ബാറ്ററി കൂടെ സ്നാപ്ഡ്രാഗണ്‍ 632 പ്രൊസസറും; ഓണര്‍ 8സി ഇന്ത്യയില്‍ അവതരിപ്പിച്ചു 

ഡിസംബര്‍ 10 മുതല്‍ ആമസോണ്‍ എക്‌സ്‌ക്ല്യൂസീവ് ആയിട്ടാണ് ഹോണര്‍ 8സി വിപണിയിലെത്തുന്നത്. ഓണര്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.

വാവെയുടെ സബ് ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ഓണര്‍ 8സി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 10 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ഓണര്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 32 ജിബി വേരിയന്റിന് 11,999 രൂപയും, 64 ജിബി വേരിയന്റിന് 12,999 രൂപയുമാണ് വില വരുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ, ഫുള്‍വ്യു ഡിസ്പ്ലെ എന്നീ പ്രത്യേകതകളോടെയാണ് ഹോണര്‍ 8സി എത്തുന്നത്. ഡിസംബര്‍ 10 മുതല്‍ ആമസോണ്‍ എക്‌സ്‌ക്ല്യൂസീവ് ആയിട്ടാണ് ഹോണര്‍ 8സി വിപണിയിലെത്തുന്നത്. ആമസോണിനെ കൂടാതെ ഹായ്‌ഹോണര്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലും ഡിസംബര്‍ 10 മുതല്‍ ഹോണര്‍ 8സി ലഭിക്കും.

6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന്. ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

13 മെഗാപിക്‌സല്‍ f/2.0 ആപ്പര്‍ച്ചര്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ f/2.4 അപ്പര്‍ച്ചര്‍ സെക്കന്‍ഡറി സെന്‍സറോഡ് കൂടിയ ഇരട്ട പിന്‍ ക്യാമറയും, 8 മെഗാപിക്‌സല്‍ f/2.0 ആപ്പര്‍ച്ചറോട് കൂടിയ മുന്‍ ക്യാമറയും ഹോണര്‍ 8സിയുടെ സവിശേഷതയാണ്. രണ്ട് ക്യാമറകള്‍ക്കും എല്‍ഇഡി ഫ്ളാഷും എഐ ഫീച്ചറുകളും ലഭ്യമാണ്. 4,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. അറോറ ബ്ലാക്ക്, മാജിക് നൈറ്റ് ബ്ലാക്ക്, പ്ലാറ്റിനം ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018