GADGET

ഇന്‍സ്റ്റഗ്രാമില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷന്‍! ചിത്രങ്ങളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം 

ഫേസ്ബുക്കില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉപയോക്താക്കളുടെ പ്രൊഫൈലിന് പ്രാധാന്യം നല്‍കി സെറ്റിങ്‌സില്‍ ഇന്‍സ്റ്റഗ്രാം മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍. വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 'ക്ലോസ് ഫ്രണ്ട്സ്' എന്ന ഓപ്ഷന്‍ ഉപയോഗിച്ചു കൊണ്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സുഹൃത്തുകളുടെ ഗ്രൂപ്പുകളിലേയ്ക്ക് അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇന്‍സ്റ്റഗ്രാമില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷന്‍! ചിത്രങ്ങളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം 

നേരത്തെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം അവരവരുടെ ഫോളോവേഴ്സിന് മുഴുവന്‍ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ ഫീച്ചര്‍ വന്നതോടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തുടങ്ങി നമുക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം ചിത്രങ്ങളും വീഡിയോകളും അതില്‍ പങ്കുവെക്കാം. ഫേസ്ബുക്കില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ടൈംലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പ്രൈവസി 'ക്ലോസ് ഫ്രണ്ട്' ലേക്ക് മാറ്റി കഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്ക് മാത്രമേ നമ്മുടെ പോസ്റ്റ് കാണാന്‍ സാധിക്കുകയുള്ളു.

അടുത്തിടെ ഉപയോക്താക്കളുടെ പ്രൊഫൈലിന് പ്രാധാന്യം നല്‍കി സെറ്റിങ്‌സില്‍ ഇന്‍സ്റ്റഗ്രാം മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്റ്റോറീസ്, എന്നിവ പുതിയ രീതിയിലാണ് പേജില്‍ സ്ഥാപിച്ചിട്ടുള്ളത്. കൃത്യമല്ലാത്ത ലൈക്കുകള്‍, കമന്റുകള്‍, ഫോളേവേഴ്‌സ് എന്നിവയെല്ലാം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു.

പുതിയ ഡിസൈന്‍ പ്രകാരം ചെറിയ വലുപ്പത്തില്‍ മാത്രമേ ഫോളേവേഴ്‌സിന്റെയും ഫോളോവിങ്ങിന്റെയും ഐക്കണുകള്‍ കാണാന്‍ സാധിക്കൂ. മാത്രമല്ല പ്രൊഫൈലില്‍ മുകള്‍ വശത്ത് ഐക്കണുകള്‍ കാണാന്‍ സാധിക്കുകയുമില്ല. യൂസര്‍ നെയിം, മുകളിലേക്ക് കൊണ്ടുവരികയും കൂടുതല്‍ വലിപ്പമുള്ള അക്ഷരങ്ങളായി അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ പേജില്‍ ഇപ്പോള്‍ കാണിച്ചിട്ടുള്ള പോസ്റ്റുകളുടെ എണ്ണം പുതിയ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പേരും ഡിസ്‌ക്രിപ്ഷനും മുകളില്‍ ഇടത് ഭാഗത്തായി നല്‍കുമ്പോള്‍ പ്രൊഫൈല്‍ ചിത്രം മുകളില്‍ വലത് ഭാഗത്തേക്ക് മാറ്റി. വരും ആഴ്ചകളില്‍ ഈ മാറ്റം നിലവില്‍ വരുമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018