GADGET

വില കൂടുതലെങ്കിലും നോക്കിയ 7.1ലെ ഫീച്ചറുകള്‍ മികച്ചത്! ഡിസംബര്‍ 7 മുതല്‍ സ്വന്തമാക്കാം 

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്ണിലാണ് ഫോണിന്റെ പ്രവര്‍ത്തനം. നോക്കിയ 6.1 ല്‍ നിന്നും വ്യത്യസ്തമായി ഡിസൈനില്‍ ഓള്‍ ഗ്ലാസ് ബോഡി ഡിസൈനാണ് ഫോണിനുള്ളത്.

നോക്കിയയുടെ പുതിയ മോഡലുകളിലൊന്നായ നോക്കിയ 7.1 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്ണിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫോണിന്റെ ഡിസ്‌പ്ലേയാണ് പ്രധാന ആകര്‍ഷണീയതകളില്‍ ഒന്നെന്ന് വേണം പറയാന്‍. നോക്കിയ 6.1 ല്‍ നിന്നും വ്യത്യസ്തമായി ഡിസൈനില്‍ ഓള്‍ ഗ്ലാസ് ബോഡി ഡിസൈനാണ് ഫോണിനുള്ളത്. ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസ് സ്റ്റീല്‍ കളറിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഡിസംബര്‍ 7 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഫോണ്‍ ലഭ്യമാകും. 19,999 രൂപയാണ് ഫോണിന്റെ വില.

ഫോണിന്റെ ഡിസ്‌പ്ലേയാണ് പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഈ സ്‌ക്രീന്‍ എച്ച്ഡിആര്‍ 10 ക്വാളിറ്റി എക്‌സ്പീരിയന്‍സ് ഈ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്നു. നോച്ച് ഡിസ്‌പ്ലേയാണ് സ്‌ക്രീന് ഉള്ളത്. സ്‌ക്രീന്‍ അനുപാതം 19:9 ആണ്. നോക്കിയ 5.1, 6.1 എന്നീ ഹാന്‍ഡ്സെറ്റുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് നിര്‍മ്മാണ രീതി. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഫോണിന്.

3 ജിബി, 4 ജിബി റാം കരുത്തുള്ള രണ്ടു മോഡലുകളെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 3 ജിബി റാമുള്ള ഫോണിന് 32 ജിബി സ്റ്റോറേജും 4 ജിബി റാം കരുത്തുള്ള ഫോണിന് 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. 400 ജിബിവരെ ഇന്റേണല്‍ സ്റ്റോറേജ് ഈ ഫോണിന് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ലഭ്യമാണ്. നാനോ ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് ഒറിയോ, പൈ അപ്ഡേഷനും മോഡലില്‍ ലഭിക്കും.

വില കൂടുതലെങ്കിലും നോക്കിയ 7.1ലെ ഫീച്ചറുകള്‍ മികച്ചത്! ഡിസംബര്‍ 7 മുതല്‍ സ്വന്തമാക്കാം 

3,060 എംഎഎച്ചാണ് ബാറ്ററി കരുത്ത്. 30 മിനുട്ടില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണിത്. ടൈപ്പ് സി ചാര്‍ജ് പോര്‍ട്ടാണ് ഈ ഫോണിനുള്ളതെന്നതും മറ്റൊരു സവിശേഷതയാണ്. ഇരട്ട ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ (f/1.8) 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍ (f/2.4), എട്ട് മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വീഡിയോ കണ്ടന്റിന് പ്രാധ്യാന്യം നല്‍കുന്നതാണ് ഈ മോഡലെന്ന് അവതരണ ചടങ്ങില്‍ കമ്പനി വൈസ് പ്രസിഡന്റ് അജയ് മേത്ത വ്യക്തമാക്കിയിരുന്നു. വീഡിയോ കാര്യങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഇഷ്ടപ്പെടുന്നതെന്നും അതിനാലാണ് മികച്ച ലെന്‍സോടെ പുതിയ മോഡല്‍ പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4 ജി എല്‍ടിഇ, യുഎസ്ബി. ടൈപ്പ് സി, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ കണക്ടവിറ്റി ഓപ്ഷനുകളുണ്ടാകും. വിവിധ തരത്തിലുള്ള ലോഞ്ചിങ് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018