GADGET

ഗൂഗിള്‍ പ്ലസിന് പിന്നാലെ ഹാംഗ്ഔട്ടും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; 2020 ഓടെ താഴിടുമെന്ന് കമ്പനി 

2013-ല്‍ ജിചാറ്റിന് പകരക്കാരനായിട്ടാണ് ഗൂഗിള്‍ ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. അടുത്ത കാലത്തായി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കമ്പനി.

2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. 2013-ല്‍ ജിചാറ്റിന് പകരക്കാരനായിട്ടാണ് ഗൂഗിള്‍ ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. സന്ദേശമയയ്ക്കല്‍, വീഡിയോ ചാറ്റ്, എസ്എംഎസ്, വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വിഒഐപി) സവിശേഷതകള്‍ ഉള്‍പ്പെടെയാണ് കമ്പനി ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. എന്നാല്‍ അടുത്ത കാലത്തായി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ആപ്പിളിന്റെ ആപ്ലിക്കേഷനില്‍ ആപ്പിന്റെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിമെയില്‍ ഉപയോഗിക്കുന്നവരുടെ ഒരു പ്രധാനപ്പെട്ട ചാറ്റ് ആപ്പ് തന്നെയാണ് ഹാംഗ്ഔട്ട്. അപ്പ് ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ആപ്പിന്റെ പവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. പ്ലേസ്റ്റോറില്‍ ആപ്പിന്റെ റിവ്യൂയിലും ഉപയോക്താക്കള്‍ ഹാംഗ്ഔട്ടിന്റെ പ്രായം, ചിഹ്നങ്ങള്‍, ഒക്കെ സുചിപ്പിക്കുന്നത് പ്രവര്‍ത്തനം അവസാനിപ്പിക്കാറായെന്നാണ്.

ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്സൈറ്റായ ഗൂഗിള്‍ പ്ലസും അടച്ചുപൂട്ടുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍ പ്ലസില്‍ കടന്നുകൂടിയ ബഗ് (കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ തകരാര്‍) വഴി അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഗൂഗിള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കമ്പനി തന്നെ ശരിവെച്ചതിന് പിന്നാലെ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനവും നടത്തി. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ ഈ ബഗ് സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ജനനതീയതി, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്വകാര്യ വിവരങ്ങള്‍ ചോരാനിടയാക്കിയ ബഗ് ഉള്‍പ്പെട്ട പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) 438 ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിള്‍ ഈ പിഴവ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണമുണ്ടാകുമെന്ന് ഭയന്ന് പുറത്തുവിട്ടിരുന്നില്ല. അടുത്ത പത്ത് മാസത്തിനുള്ളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കുള്ള ഗൂഗിള്‍ പ്ലസിന്റെ സേവനം നിര്‍ത്തലാക്കും. എന്നാല്‍ ഗൂഗിളിന്റെ ജി സ്യൂട്ട് ഉപയോഗിക്കുന്ന ബിസിസന് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലസ് തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്നാണ് ബ്ലോഗില്‍ ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ മാത്രമേ ഗൂഗിള്‍ പ്ലസില്‍ ചിലവഴിക്കുന്നുള്ളു എന്നും ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി കൈക്കലാക്കുന്നുവെന്ന ആരോപണം ഗൂഗിള്‍ പ്ലസിനെതിരെ ഉയര്‍ന്നിരുന്നു. 2011ലാണ് ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടിയാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018