GADGET

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ ബോധവത്കരണ വീഡിയോ പരസ്യങ്ങളുമായി വാട്‌സ്ആപ്പ് 

പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും നേരത്തെ കമ്പനി പരസ്യങ്ങള്‍ നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. രാജസ്ഥാന്‍, തെലങ്കാല തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്.

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ മൂലമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് തടയിടാനൊരുങ്ങി വാട്സ്ആപ്പ്. വ്യാജ വാര്‍ത്തകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് കമ്പനി തുടക്കം കുറിക്കുന്നത്. രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ മൂലം നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ സര്‍ക്കാര്‍ കമ്പനിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും നേരത്തെ കമ്പനി പരസ്യങ്ങള്‍ നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നെയാണ് ഇപ്പോള്‍ ടെലിവിഷനിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കും. ഒന്‍പത് ടിവി ചാനലുകളിലും പരസ്യം പ്രത്യക്ഷപ്പെടും. സിനിമാ സംവിധായകനായ ശിര്‍ഷ ഗുഹ തകുര്‍ത്തയാണ് പ്രചാരണ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. 2019-ലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഈ ബോധവല്‍ക്കരണമെന്നും വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു. 60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്സ്ആപ്പ് ചാനലുകള്‍ വഴി പുറത്തു വിടുന്നത്. രാജസ്ഥാന്‍, തെലങ്കാല തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46 റേഡിയോ സ്റ്റേഷനുകള്‍ വഴി ഓഗസ്റ്റ് 29-നാണ് ബോധവല്‍ക്കരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി സെപ്തംബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളിലെ 83 റേഡിയോ സ്റ്റേഷനുകള്‍ വഴി പ്രചാരണം തുടങ്ങിയിരുന്നു. ഓഗസ്റ്റ് 29-ന് ബീഹാര്‍, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള ഏഴ് സംസ്ഥാനങ്ങളില്‍ ആദ്യഘട്ട പരിപാടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിപാടി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. പരിപാടിയുടെ രണ്ടാംഘട്ടം സെപതംബര്‍ 5നാണ് ആരംഭിക്കുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി, അസ്സമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തെലുങ്ക്, ഒറിയ, തമിഴ്, എന്നീ എട്ട് പ്രാദേശിക ഭാഷകളിലായിരിക്കും.

വ്യാജ വാര്‍ത്തകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ പരിപാടികളാണു വാട്സ്ആപ്പിനു വേണ്ടി ഡിഇഎഫ് (ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍) സംഘടിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകളെത്തുടര്‍ന്ന് അക്രമങ്ങള്‍ അരങ്ങേറിയ സംസ്ഥാനങ്ങള്‍ക്കാണു പ്രഥമ പരിഗണന. തെരഞ്ഞെടുത്ത 10 സംസ്ഥാനങ്ങളിലെ സാമൂഹിക നേതാക്കള്‍ക്കായി നാല്‍പതോളം പരിശീലന പരിപാടികളാണ് ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇങ്ങനെ പരിശീലനം നേടുന്നവര്‍ തങ്ങളുടെ സമൂഹത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രചാരണം നടത്തും.

30,000 പ്രവര്‍ത്തകര്‍ വാട്സ്ആപ്പിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ഡിഇഎഫ് അവകാശപ്പെടുന്നത്. ഈ പ്രചാരണങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും അവ പ്രചരിപ്പിക്കുന്നതു തടയാനുമുള്ള അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ച് തുടങ്ങിയതോടെ വാട്സ്ആപ്പിന് കേന്ദ്ര ടെലികോം മന്ത്രാലയം രണ്ട് നോട്ടിസുകള്‍ അയച്ചിരുന്നു. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് ആള്‍ക്കൂട്ട മര്‍ദനം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാറിന്റെ ഈ തീരുമാനം.

വ്യാജ വാര്‍ത്തകള്‍ കണ്ടു പിടിക്കുന്നതിനായി സന്ദേശങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍, സംവിധാനം വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വിദ്വേഷ പ്രചാരണത്തിലേക്കുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അടുത്തിടെ രാജ്യത്ത് വര്‍ധിച്ചിരുന്നു. ഇത് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തിനെതിരെ നിശിത വിമര്‍ശനങ്ങള്‍ പലകോണുകളില്‍നിന്നുണ്ടായി. സുപ്രീം കോടതി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018