GADGET

സാവനും ജിയോ മ്യൂസിക്കും കൈകോര്‍ത്തു; ജിയോസാവന്‍ പ്രോ ജിയോ ഉപഭോക്താക്കള്‍ക്ക് 90 ദിവസം സൗജന്യം! 

ഒന്നിക്കലിന്റെ ഭാഗമായി ജിയോ ഉപഭോക്താക്കള്‍ക്ക് 90 ദിവസം ജിയോ-സാവന്‍ പ്രോ സൗജന്യ ട്രയല്‍ ആസ്വദിക്കാം. മാര്‍ച്ച് മാസത്തില്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ കൈകോര്‍ക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക്ക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ത്തു. അമേരിക്കയാണ് ആസ്ഥാനമെങ്കിലും ഇന്ത്യന്‍ വേരുകളുള്ള കമ്പനിയാണ് സാവന്‍. ഇന്ത്യയില്‍ വളരെ പെട്ടെന്ന് ജനപ്രീതിയാര്‍ജിക്കാന്‍ സാവന് സാധിച്ചു. കോടിക്കണക്കിന് ഗാനങ്ങളുടെ ഉടമസ്ഥാവകാശം ഈ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. “ഫ്രീമിയം” (Freemium) എന്ന ബിസിനസ് മോഡലാണ് കമ്പനി പിന്തുടരുന്നത്. അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി നല്‍കുകയും പ്രീമിയം സേവനങ്ങള്‍ക്ക് പണം കൈപ്പറ്റുകയും ചെയ്യുന്നതിനെയാണ് 'ഫ്രീമിയം' എന്ന് വിളിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ കൈകോര്‍ക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സ്ഥിരീകരണം നടത്തുന്നത് കഴിഞ്ഞ ദിവസമാണ്. ഇത്തരത്തിലൊരു സഖ്യത്തിലൂടെ ജിയോ-സാവന്‍ സംരംഭത്തെ ഇന്ത്യന്‍ സ്ട്രീമിംഗ് വിപണിയുടെ മുന്‍നിരയിലേക്ക് എത്തിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആകാശ് അംബാനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ അപ്ലിക്കേഷന്‍ സ്റ്റോറുകളിലും പുതിയ സംയോജിത ജിയോസാവന്‍ മ്യൂസിക് ആപ്ലിക്കേഷന്‍ ലഭ്യമാകും. ആപ്പിള്‍ വേര്‍ഷന്‍ 6.1 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ലോഗോയില്‍ ആപ്പ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 6.0.6 വേര്‍ഷനില്‍ ആപ്പ് ലഭ്യമാകും. എന്നാല്‍ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നിക്കലിന്റെ ഭാഗമായി ജിയോ ഉപഭോക്താക്കള്‍ക്ക് 90 ദിവസം ജിയോ-സാവന്‍ പ്രോ സൗജന്യ ട്രയല്‍ ആസ്വദിക്കാം. മാര്‍ച്ച് മാസത്തില്‍ തന്നെ ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ സംയുക്ത സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ജിയോ മ്യൂസിക്കിന്റെ നിക്ഷേപ മൂല്യം 670 മില്യണ്‍ ഡോളറോളം വരും. പദ്ധതിയിലേക്ക് റിലയന്‍സ് പത്ത് കോടി ഡോളര്‍ നിക്ഷേപം നടത്തും.

സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് സാവന്‍ സംഗീത സര്‍വീസ് തുടങ്ങുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. റിലയന്‍സുമായുള്ള കൂട്ടുകെട്ട് ലോകത്തെ ഒന്നാംകിട സംഗീത പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും 
ഋഷി മല്‍ഹോത്ര, സാവന്‍ സിഇഒ 

സാവന്റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്റെ തലപ്പത്തു തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിനെക്കുറിച്ച് ഇരുകമ്പനികളുടെയും ഭാഗത്ത് നിന്ന് ഒരു ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018