GADGET

പോക്കോ എഫ്1ന് 5000 രൂപയുടെ ഓഫറുമായി ഷവോമി; വില്‍പ്പന ഡിസംബര്‍ 6 മുതല്‍ 

ലിക്വിഡ്കൂള്‍ ടെക്നോളജിയോടെയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറാണ് പോകോ എഫ് വണ്ണിന്റെ പ്രധാന സവിശേഷത. ഡിസംബര്‍ 6,7,8 എന്നീ തിയതികളിലാണ് ഓഫര്‍ ലഭിക്കുക.

ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോ എഫ്1 ന് ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനി. 5000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 6,7,8 എന്നീ തിയതികളിലാണ് ഓഫര്‍ ലഭിക്കുക. ഷവോമി ഇന്ത്യയുടെ ഇന്ത്യന്‍ വെബ്‌സൈറ്റായ mi.com ലൂടെയും ഷോപ്പിംഗ് പോര്‍ട്ടലായ Flipkart ലൂടെയും ഫോണ്‍ വില്‍പ്പന നടക്കും. വിലയിലും ഫീച്ചറുകളിലും മുന്തിയ ഫോണുകളെ വിറപ്പിക്കുന്ന വണ്‍പ്ലസിനെ നേരിടാനാണ് ഷവോമി അവരുടെ പോക്കോ എഫ്1 നെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 30,999 രൂപയാണ് വില. ഡിസ്‌കൗണ്ട് പ്രകാരം ഇപ്പോള്‍ 25,999 രൂപയ്ക്ക് സ്വന്തമാക്കാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 6 ജിബി റാം 64 ജിബി വേരിയന്റിന് 21,999 രൂപയാണ് വില വരുന്നത്. 2000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില. 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോള്‍ 21,999 രൂപയാണ് വില.

ലിക്വിഡ്കൂള്‍ ടെക്നോളജിയോടെയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറാണ് പോകോ എഫ് വണ്ണിന്റെ പ്രധാന സവിശേഷത. ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന MIUI 9.6-ലാണ് എഫ് വണ്ണിന്റെ പ്രവര്‍ത്തനം. 4000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 12 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകളാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018