GADGET

രാത്രി ചാറ്റിംങില്‍ ചാര്‍ജ്ജ് ക്രമാതീതമായി നഷ്ടപ്പെടുമെന്ന് ഭയക്കേണ്ട, പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ് 

കറുത്ത നിറമുള്ള ബാക്ക് ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. ഫോണിന്റെ ചാര്‍ജ് അനാവശ്യമായി നഷ്ടമാകുന്നത് തടയാനും ഈ സൗകര്യം സഹായിക്കും.

നേരത്തെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പിശുക്ക് കാണിച്ച വാട്‌സ്ആപ്പ് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ, രണ്ടോ പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോയാണ് വാട്‌സ്ആപ്പിന്റെ അണിയറയില്‍ 'ഡാര്‍ക്ക് മോഡ്' ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പുതിയ ഫീച്ചര്‍ എല്ലാവരിലേക്കും എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ക്യുആര്‍ കോഡും, വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കാണുന്നതിന് ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ പാനലില്‍ വീഡിയോ കാണുന്നതിനുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ ഫീച്ചറും ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമേ വാട്സ്ആപ്പ് ഇപ്പോള്‍ ലഭ്യമാവുകയുള്ളൂ. കറുത്ത നിറമുള്ള ബാക്ക് ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്.

ഇതുവരെ യൂസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വാട്സ്ആപ്പ് നടത്തിയിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്സ്ആപ്പ് അവസരം നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍, യുട്യൂബ്, ഗൂഗിള്‍ മാപ്‌സ് പോലുള്ള ആപ്പുകള്‍ ഡാര്‍ക് മോഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് ആപ്പായ യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും അടുത്തിടെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കിയിരുന്നു. ഡെസ്‌ക് ടോപ്പ് പതിപ്പില്‍ ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് സൗകര്യം ആപ്പിള്‍ ഐഓഎസ് ഉപകരണങ്ങളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ആപ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാണ് ഡാര്‍ക്ക് മോഡ്.

ഡാര്‍ക്ക് മോഡ് എന്ന ആശയം വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ട്. വെള്ള നിറത്തിലുള്ള വെബ് പേജുകളും ആപ്പുകളും സ്‌ക്രീനില്‍ തുറന്നുവരുമ്പോള്‍ അമിതമായ പ്രകാശമാണ് കണ്ണുകളില്‍ പതിക്കുന്നത്. ഇത് കണ്ണുകളെ വളരെ വേഗം ക്ഷീണിപ്പിക്കാനിടയാക്കുന്നു. എന്നാല്‍ പശ്ചാത്തലത്തില്‍ ഭൂരിഭാഗം നിറവും ഇരുണ്ട നിറത്തിലേക്ക് മാറ്റുമ്പോള്‍ സ്‌ക്രീനില്‍ നിന്നുള്ള പ്രകാശത്തിന്റെ തോത് കുറയുകയും കണ്ണുകള്‍ക്ക് അത് ആശ്വാസകരവുമാവുന്നു. ഇതുകൂടാതെ ഫോണിന്റെ ചാര്‍ജ് അനാവശ്യമായി നഷ്ടമാകുന്നത് തടയാനും ഈ സൗകര്യം സഹായിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018