GADGET

48 മെഗാപിക്സലിന്റെ ക്യാമറ ഫോണ്‍!; അത്ഭുതപ്പെടുത്താന്‍ ഷവോമിയുടെ പുതുവര്‍ഷ സമ്മാനം 

ജനുവരിയില്‍ ഫോണ്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി 48 മെഗാപിക്‌സല്‍ ക്യാമറ ശേഷിയുള്ള ഫോണ്‍ പുറത്തിറക്കുന്നു. ജനുവരിയില്‍ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്ത് വിടുകയും ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വെയ്ബോയിലൂടെ ഷാവോമി പ്രസിഡന്റ് ലിന്‍ബിന്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഫോണിന് പിറകില്‍ 48 മെഗാപിക്സല്‍ ക്യാമറ എന്ന് എഴുതിയതിന്റെ ഒരു ക്ലോസ് അപ്പ് ഇമേജ് ആണ് ലിന്‍ പുറത്തുവിട്ടത്. എല്‍ഇഡി ഫ്ളാഷ് ലൈറ്റും ഒപ്പമുണ്ട്. എത്ര ക്യാമറാ സെന്‍സറുകള്‍ ആണ് ഫോണില്‍ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. എന്തായാലും ഫോണ്‍ ഇടത് ഭാഗത്ത് മുകളിലായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കാം.

48 മെഗാപിക്സല്‍ ക്യാമറയുമായി ഒരു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐഎംഎക്സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഇതില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ ഫോണ്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018