GADGET

ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാന്‍ ഇനി ടൈപ്പ് ചെയ്യേണ്ട! ശബ്ദം റെക്കോര്‍ഡ് ചെയ്തും അയ്ക്കാം 

മെസഞ്ചറിലും വാട്‌സ്ആപ്പിലും ഈ സൗകര്യം ലഭ്യമാണ്. പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

സന്ദേശങ്ങള്‍ അയക്കുന്നതിന് ടൈപ്പ് ചെയ്യുന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. എന്നാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സന്ദേശമായി അയക്കുന്നതിനോടാണ് ഒട്ടുമിക്ക ആളുകള്‍ക്കും ഇഷ്ടം. മെസഞ്ചറിലും വാട്‌സ്ആപ്പിലും ഈ സൗകര്യം ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭിക്കാനായി കാത്തിരുന്നവരും കുറവല്ല. അത്തരക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ടെക് മാധ്യമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ശബ്ദം റെക്കോര്‍ഡ് ചെയ്ത് സന്ദേശമായി അയക്കുന്നതിനുളള സംവിധാനം ഇന്‍സ്റ്റഗ്രമും അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാന്‍ ഇനി ടൈപ്പ് ചെയ്യേണ്ട! ശബ്ദം റെക്കോര്‍ഡ് ചെയ്തും അയ്ക്കാം 

ഇന്‍സ്റ്റഗ്രം ഉപയോക്താക്കള്‍ക്ക് ആപ്ലീക്കേഷനില്‍ ഒരു മൈക്രോഫോണ്‍ രീതിയിലാണ് ബട്ടണ്‍ സജ്ജമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിലെ പൊലെ തന്നെ വോയിസ് മെസ്സേജ് സംവിധാനമാണിത്. പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്‌ഡേറ്റ് ലഭിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഡയറക്റ്റില്‍ ഒരു മൈക്രോഫോണ്‍ ഐക്കണ്‍ ഗ്രൂപ്പ് ചാറ്റിലോ പേഴ്സണല്‍ ചാറ്റിലോ കാണാന്‍ സാധിക്കും. ഈ ഓപ്ഷനില്‍ കൈ പിന്‍വലിക്കാതെ അമര്‍ത്തി പിടിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. ഇപ്രകാരം റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശം അയക്കപ്പെടുന്ന വ്യക്തിപരമായ ചാറ്റ് ജാലകത്തില്‍ വേവ് ഫയലായിട്ടായിരിക്കും ലഭ്യമാകുക. സന്ദേശം ലഭിക്കുന്ന വ്യക്തി അത് കാണുന്നത് വരെ ചാറ്റ് വിന്‍ഡോയില്‍ നിന്ന് അപ്രത്യക്ഷ്യമാകാതെ നിലനില്‍ക്കും.

മെസ്സഞ്ചറില്‍ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഇന്‍സ്റ്റാഗ്രാം ഡിറെക്ടില്‍ വോയിസ് മെസ്സേജ് സംവിധാനം ഉപയോഗിക്കുന്നതും. റെക്കോര്‍ഡ് ചെയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് വോയിസ് മെസ്സേജ് ഡിലീറ്റ് ചെയ്യാനും സധിക്കും. ഇതിനായി വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യുമ്പോഴോ അത് കഴിയുമ്പോഴോ, ആ വോയിസ് ക്ലിപ്പ് അമര്‍ത്തി ഇടത്തേക്ക് കാണുന്ന ട്രാഷ് ഐക്കണിലോട്ട് സൈ്വപ് ചെയുക. വോയിസ് മെസ്സേജ് ഡിലീറ്റ് ചെയ്യപ്പെടും.

അടുത്തിടെ 'ക്ലോസ് ഫ്രണ്ട്‌സ്' എന്നൊരു ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നത്. വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ് ഫ്രണ്ട്‌സ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചു കൊണ്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സുഹൃത്തുകളുടെ ഗ്രൂപ്പുകളിലേയ്ക്ക് അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018