GADGET

10 ജിബി റാം കരുത്ത്, റാപ്പ് ചാര്‍ജ് ടെക്‌നോളജി!; വണ്‍പ്ലസ് 6T മക്‌ലാരന്‍ എഡിഷന്‍ വിപണിയിലേക്ക് എത്തുന്നു 

10 ജിബി റാമാണ് ഫോണിന്റെ പ്രധാന പ്രത്യേകത. റാം കരുത്തിനൊപ്പം റാപ്പ് ചാര്‍ജ് ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുന്ന മോഡല്‍.

വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 6T മക്‌ലാരന്‍ എഡിഷന്‍ വിപണിയിലേക്ക് എത്തുന്നു. വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 6T യുടെ ലിമിറ്റഡ് എഡിഷനാണ് ഫോണ്‍ വിപണിയിലെത്തുന്നത്. യുറോപ്പിലും വടക്കേ അമേരിക്കയിലുമാണ് ഫോണ്‍ ആദ്യമായി വിപണിയിലെത്തുക. അതിന് ശേഷമാവും ഇന്ത്യ, ചൈന തുടങ്ങിയ വിപണികളില്‍ ഫോണിന്റെ അരങ്ങേറ്റം. 10 ജിബി റാമാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ഓറഞ്ച്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

റാം കരുത്തിനൊപ്പം റാപ്പ് ചാര്‍ജ് (ക്യുക്ക് ചാര്‍ജ്) ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുന്ന മോഡല്‍ എന്ന പ്രത്യേകതയും മക്‌ലാരന്‍ എഡിഷനുണ്ട്. 10 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വണ്‍ പ്ലസിന്റെ മക്‌ലാരന്‍ എഡിഷന് 58,800 രൂപ വരെ വില പ്രതീക്ഷിക്കാം. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വകഭേദത്തിന് നിലവില്‍ 52,500 രൂപ വില പ്രതീക്ഷിക്കാം. കാര്‍ബണ്‍ ഫൈബര്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്ലാസ് ബാക്ക് കവറാണ് മക്‌ലാരന്‍ എഡിഷന്റെ മറ്റൊരു സവിശേഷത. മക്‌ലാരന്റെ ലോഗോ ഫോണിന്റെ താഴെ കാണാനാകും.

യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ വിപണികളില്‍ ഡിസംബര്‍ 13 മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങും. വാട്ടര്‍ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയോടെ എത്തുന്ന 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലെ, സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് പൈ ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 16 മെഗാപിക്‌സല്‍, 20 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും, 20 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ മക്‌ലാരന്റെ പ്രത്യേകതയാണ്. 3700 എംഎഎച്ചാണ് ബാറ്ററി കരുത്ത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിവയും ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018