GADGET

പെര്‍ഫെക്ട് പിക്ചര്‍ ഫോണ്‍! ഷവോമി എംഐ എ2 സ്വന്തമാക്കാന്‍ സുവര്‍ണാവസരം, വെട്ടിക്കുറച്ചിരിക്കുന്നത് 4,500 രൂപ വരെ 

എംഐ 6എക്‌സ് സ്മാര്‍ട് ഫോണിന്റെ മറ്റൊരു പതിപ്പാണ് എംഐ എ2. സോഫ്റ്റ്വെയര്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവുമാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമി, ഒട്ടേറെ സവിശേഷതകളുമായി വിപണിയില്‍ എത്തിച്ച എം.ഐ എ2 സ്മാര്‍ട്ട് ഫോണിന്റെ വില കുത്തനെ വെട്ടിക്കുറിച്ചു. ഷവോമി എംഐ എ2 ന്റെ അടിസ്ഥാന മോഡലായ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയ്ക്കാണ് വില്‍പ്പന. 17,499 രൂപയായിരുന്നു ഫോണ്‍ വിപണിയിലെത്തിയപ്പോഴത്തെ വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയാണ് വില. ഫോണ്‍ വിപണിയില്‍ എത്തിയപ്പോള്‍ 20,500 രൂപയായിരുന്നു വില. നേരത്തെ ചൈനയില്‍ അവതരിപ്പിച്ച എംഐ 6എക്‌സ് സ്മാര്‍ട് ഫോണിന്റെ മറ്റൊരു പതിപ്പാണ് എംഐ എ2. സോഫ്റ്റ്വെയര്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവുമാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

എംഐ എ2 മോഡലിന് 5.99 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണുള്ളത്. ഇതിന് 2.5 D ഗൊറില ഗ്ലാസിന്റെ സംരക്ഷണവും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് വണ്‍ ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഈ ഫോണിന് എപ്പോഴും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. നിരന്തരം ലഭിക്കുന്ന അപ്ഡേറ്റുകള്‍ ഫോണിന് സുരക്ഷാ ഭീഷണികള്‍ കുറയ്ക്കുമെന്നു കരുതുന്നു. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 SoC പ്രൊസസറാണുള്ളത്. അഡ്രെനോ 512 GPU ആണ് ഗ്രാഫിക്സ് പ്രൊസസര്‍.

അത്യാകര്‍ഷകമായ ക്യാമറാ സൗകര്യങ്ങളാണ് ഫോണിനുള്ളത്. പിന്നില്‍ ഇരട്ട ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എഫ് /1.75 അപ്പേര്‍ച്ചറിലുള്ള 12 മെഗാപിക്‌സല്‍ ഐഎംഎക്‌സ് 486 സെന്‍സറും 20 മെഗാപിക്‌സല്‍ ഐഎംഎക്‌സ് 376 സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷും ഫോണിനുണ്ടാവും. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫെയ്സ് അണ്‍ലോക്കുമുള്ള ഫോണിന് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പിന്നിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എംഐ എ വണ്‍ സ്മാര്‍ട്‌ഫോണില്‍ തുടങ്ങിയ ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ ശ്രേണിയിലെ ഒടുവിലത്തെ അംഗമായിരിക്കും എംഐ എ2. നാലു മെമ്മറി വേരിയന്റുകളിലായാണ് എംഐ എ2 എത്തുന്നത്. 4ജി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ്, 4ജിബി റാം/ 128 ജിബി സ്റ്റോറേജ്, 6ജിബി റാം / 128 ജിബി സ്റ്റോറേജ് എന്നിവയാണ്.

3010 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാര്‍ജ് 3.0 ഫീച്ചറും ഫോണിനൊപ്പമുണ്ട്. ഇതിലൂടെ 50 ശതമാനം ചാര്‍ജ് 30 മിനിറ്റു കൊണ്ട് നിറയ്ക്കാം. ബ്ലൂടൂത്ത്-5 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. 4ജി എല്‍ഇടിഇ, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ഇന്‍ഫ്രാ റെഡ് എമിറ്റര്‍, ടൈപ്പ് സി യുഎസ്ബി, എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലിനെ പെര്‍ഫെക്ട് പിക്ചര്‍ ഫോണ്‍ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018