GADGET

റെഡ്മി നോട്ട് 7ന് ഒപ്പം റെഡ്മി 7; പുതിയ രണ്ടു മോഡലുകളുമായി ഷവോമി 

റെഡ്മി സീരീസിലെ പുതിയ മോഡലായായിരിക്കും ഷവോമി നോട്ട് 7 രംഗത്തിറക്കുക. മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ പ്രതീക്ഷിക്കാം.

ഷവോമിയുടെ ഉപബ്രാന്‍ഡായ റെഡ്മി പുതിയൊരു മോഡല്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഷവോമി 'റെഡ്മി നോട്ട് 7' എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ അടുത്തയാഴ്ചയോടെ വിപണിയില്‍ എത്തുമെന്നാണ് ചൈനീസ് സെര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെന്നായില്‍ (TENAA) പോസ്റ്റു ചെയ്തിരിക്കുന്നത്. റെഡ്മി സീരീസിലെ പുതിയ മോഡലായായിരിക്കും ഷവോമി നോട്ട് 7 രംഗത്തിറക്കുക. മോഡലിന്റെ സവിശേഷതകളെക്കുറിച്ചും ഡിസൈനെക്കുറിച്ചും അധികമൊന്നും ടെന്നയില്‍ വ്യക്തമാക്കിയിട്ടില്ല.

6.3 ഇഞ്ച് ഡിസ്പ്ലെയോടൊപ്പം, 3900 എംഎഎച്ചിന്റെ ബാറ്ററി കരുത്തും ഫോണിന് നല്‍കിയിട്ടുണ്ട്. പര്‍പ്പിള്‍, ചുവപ്പ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 7 എത്തുന്നത്. ബജറ്റ് ഫോണുകളായ റിയല്‍മി 2 പ്രൊ, ഹോണര്‍ 9എന്‍ എന്നീ ഫോണുകളിലും ഇതേ കളര്‍ കോമ്പിനേഷന്‍ കണ്ട് വരുന്നിരുന്നു. മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ പ്രതീക്ഷിക്കാം. എന്നാല്‍ വേരിയന്റുകളെക്കുറിച്ചും വിലയെക്കുറിച്ചും വെബ്‌സൈറ്റില്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെര്‍ട്ടിക്കല്‍ ഡുവല്‍ ക്യാമറ എന്നീ സവിശേഷതകളും ഫോണിനുണ്ട്. റെഡ്മി നോട്ട് 7നൊപ്പം റെഡ്മി 7 എന്ന മോഡലും ഇറക്കാനും ഷവോമിക്ക് തീരുമാനമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 48 മെഗാപിക്സല്‍ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാര്‍ട്ട് ഫോണാണ് റെഡ്മി 7. ജനുവരിയില്‍ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്ത് വിടുകയും ചെയ്തിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വെയ്ബോയിലൂടെ ഷാവോമി പ്രസിഡന്റ് ലിന്‍ബിന്‍ ആണ് ഫോണിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

റെഡ്മി 7 അഥവാ റെഡ്മി പ്രോ2 എന്നായിരിക്കും പുതിയ മോഡലിന്റെ പേര് എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസറാണ് ഫോണിലുള്ളത്. 3,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. മൂന്ന് റിയര്‍ ക്യാമറകള്‍ ഫോണില്‍ പ്രതീക്ഷിക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018