GADGET

പ്രകടമായ മാറ്റങ്ങള്‍, പുത്തന്‍ അനുഭവങ്ങള്‍!; 67 സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് പി എത്തുന്നു; പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മുന്‍പെങ്ങും ഇല്ലാത്ത വിധം വിളക്കിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് ആന്‍ഡ്രോയിഡ് പൈയുടെ പ്രധാന പ്രത്യേകത.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒന്‍പതാം തലമുറ 'ആന്‍ഡ്രോയിഡ് പി' (Android 9.0 Pie) സ്മാര്‍ട്‌ഫോണുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. 2018 ഓഗസ്റ്റ് മാസത്തിലാണ് ഗൂഗിള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. മെയ് മാസത്തില്‍ ആന്‍ഡ്രോയിഡ് പി ബീറ്റാ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് തിരഞ്ഞെടുത്ത കുറച്ച് മോഡലുകള്‍ക്ക് ബീറ്റാ അപ്‌ഡേറ്റ് ലഭ്യമാകുകയും ചെയ്തിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മുന്‍പെങ്ങും ഇല്ലാത്ത വിധം വിളക്കിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് ആന്‍ഡ്രോയിഡ് പൈയുടെ പ്രധാന പ്രത്യേകത. ഇതാകട്ടെ, ഫോണുകളെ മുന്‍പെങ്ങും ഇല്ലാതിരുന്ന രീതിയില്‍ ഉപയോക്താവിനോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ അനുവദിക്കും എന്നതായിരിക്കും അനുഭവവേദ്യമാകുന്ന കാര്യം. ഫോണിനെ കൂടുതല്‍ ലളിതവുമാക്കുമെന്നാണ് ആന്‍ഡ്രോയിഡിന്റെയും ഗൂഗിള്‍ പ്ലെയുടെയും വൈസ് പ്രസിഡന്റ് സമീര്‍ സമത് (Sameer Samat) തന്റെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യത്തിനു പുറമെ, പുതിയ നാവിഗേഷന്‍ സിസ്റ്റം, സ്മാര്‍ട് ടെക്സ്റ്റ് സിലക്ഷന്‍, ക്വിക് സെറ്റിങ്‌സ്, ലളിതമായ വോളിയം നിയന്ത്രണ ഫീച്ചറുകള്‍, പുതിയ ഡാഷ് ബോര്‍ഡ്, ആപ്പ് ടൈമര്‍, ഡു നോട്ട് ഡ്‌സ്റ്റേര്‍ബ് ഫീച്ചര്‍, വൈന്‍ഡ് ഡൗണ്‍ എന്നിവയാണ് പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വരുന്ന പ്രകടമായ മാറ്റങ്ങള്‍. ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പുതിയ ഡാഷ്‌ബോര്‍ഡ് ആന്‍ഡ്രോയിഡ് പിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങള്‍ ഏതൊക്കെ ആപ്പുകള്‍ എത്ര സമയം ഉപയോഗിച്ചു, ഫോണ്‍ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണില്‍ നിങ്ങള്‍ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാന്‍ സാധിക്കും.

വരും ദിവസങ്ങളില്‍ തന്നെ പുതിയ പതിപ്പ് 67 സ്മാര്‍ട്‌ഫോണുകളില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പതിപ്പെത്തുന്ന ഫോണുകളുടെ ലിസ്റ്റും ഗൂഗിള്‍ പുറത്തുവിട്ടു.

  • സാംസങ് ഗ്യാലക്‌സി A8 (2018): Rs. 29,990
  • സാംസങ് ഗ്യാലക്‌സി A8+ (2018): Rs. 26,990
  • സാംസങ് ഗ്യാലക്‌സി A7 (2018): Rs. 21,990
  • സാംസങ് ഗ്യാലക്‌സി A9 (2018): Rs. 36,990
  • സാംസങ് ഗ്യാലക്‌സി A6+ (2018): Rs. 18,990
  • സാംസങ് ഗ്യാലക്‌സി J4, (Rs. 10,999)
  • സാംസങ് ഗ്യാലക്‌സി J4+, (Rs. 8,940)
  • സാംസങ് ഗ്യാലക്‌സി J7 (2017): Rs. 15,990
  • സാംസങ് ഗ്യാലക്‌സി J7 Duo, (Rs. 14,950)
  • സാംസങ് ഗ്യാലക്‌സി J3 (2017)
  • സാംസങ് ഗ്യാലക്‌സി A8 Star, (Rs. 26,990)
  • അസുസ് സെന്‍ഫോണ്‍ 5Z, (Rs. 29,999)
  • വാവെയ് നോവ 3, (Rs. 29,999)
  • റിയല്‍മി 2 (Rs. 9,499)
  • ഷവോമി എംഐ A2, (Rs. 15,999)
  • റിയല്‍മി 1, (Rs. 12,990)
  • സാംസങ് ഗ്യാലക്‌സി S8+, (Rs. 51,990)
  • സാംസങ് ഗ്യാലക്‌സി S9, (Rs. 44,990)
  • സാംസങ് ഗ്യാലക്‌സി S9+, (Rs. 68,900)
  • നോക്കിയ 6.1 പ്ലസ്, (Rs. 15,999)
  • ഹോണര്‍ 10, (Rs. 32,999)
  • ഹോണര്‍ പ്ലേ, (Rs. 19,999)
  • ഹോണര്‍ വ്യൂ10, (Rs. 29,999)
  • എച്ച്ടിസി U11 പ്ലസ്, (Rs. 59,990)
  • എച്ച്ടിസി U11, (Rs. 39,999)
  • മോട്ടോ X4, (Rs. 13,899)
  • മോട്ടോ G6, (Rs. 13,999)
  • മോട്ടോ G6 പ്ലേ, (Rs. 11,799)
  • മോട്ടോ G6 പ്ലസ്, (Rs. 22,990)
  • മോട്ടോ Z2 Force, (Rs. 34,999)
  • മോട്ടോ Z2 പ്ലേ, (Rs. 14,150)
  • സോണി എക്‌സ്പീരിയ XA2 പ്ലസ്, (Rs. 24,990)
  • സോണി എക്‌സ്പീരിയ XA2 Ultra, (Rs. 29,990)
  • സോണി എക്‌സ്പീരിയ XA2, (Rs. 21,990)
  • വാവെയ് P20 പ്രോ, (Rs. 64,999)
  • വാവെയ് P20, (Rs. 54,999)
  • നോക്കിയ 3.1, (Rs. 9,999)
  • നോക്കിയ 6.1, (Rs. 13,990)
  • നോക്കിയ 1, (Rs. 4,289)
  • നോക്കിയ 3, (Rs. 7,990)
  • നോക്കിയ 5.1, (Rs. 13,599)
  • നോക്കിയ 5, (Rs. 10,547)
  • നോക്കിയ 6, (Rs. 13,999)
  • നോക്കിയ 7 പ്ലസ്, (Rs. 28,028)
  • നോക്കിയ 8, (Rs. 28,900)
  • നോക്കിയ 2.1, (Rs. 6,744)
  • നോക്കിയ 2, (Rs. 6,799)
  • നോക്കിയ 8 സിറോക്കോ, (Rs. 47,498)
  • വണ്‍പ്ലസ് 5, (Rs. 38,900)
  • വണ്‍പ്ലസ് 3T, (Rs. 24,999)
  • വണ്‍പ്ലസ് 3, (Rs. 22,999)
  • സാംസങ് ഗ്യാലക്‌സി നോട്ട് S8, (Rs. 37,990)
  • സാംസങ് ഗ്യാലക്‌സി നോട്ട് 8, (Rs. 52,900)
  • സാംസങ് ഗ്യാലക്‌സി നോട്ട് 9, (Rs. 67,900)
  • സോണി എക്‌സ്പീരിയ XZ2 പ്രീമിയം, (Rs. 57,990)
  • സോണി എക്‌സ്പീരിയ Z1 കോംപാക്ട്
  • സോണി എക്‌സ്പീരിയ XZ2, (Rs. 72, 990)
  • മോട്ടോ Z3 പ്ലേ
  • ഷവോമി എംഐ A2 ലൈറ്റ്, (Rs. 14,435)
  • എച്ച്ടിസി U12 പ്ലസ്
  • വണ്‍പ്ലസ് 5T, (Rs. 32,999)
  • വാവെയ് മേറ്റ് 10 പ്രോ
  • വാവെയ് മേറ്റ് 10
  • മോട്ടോ Z3

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018