GADGET

ഡിസൈനില്‍ പുതുമ, ഷവോമിയുടെ ഡിമന്റേറിയ മോഡല്‍; റെഡ്മി നോട്ട് 5 പ്രോയുടെയും വില കുറച്ചു! 

ഡിസൈനില്‍ പുതുമയുമായാണ് നോട്ട് 5 പ്രോ എത്തിയത്. ഫിംഗര്‍ പ്രിന്റ് സ്‌കാനറും പിന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 5 പ്രോയുടെ വില കുറച്ച് ഷവോമി. രണ്ട് പതിപ്പുകളാണ് ഫോണിന് വിപണിയില്‍ ഉള്ളത്. 4 ജിബി റാമും 64 ജിബി ഇന്റെര്‍ണല്‍ മെമ്മറിയും, 6 ജിബി റാമും 64 ജിബി ഇന്റെര്‍ണല്‍ മെമ്മറിയും. 4 ജിബി റാമുള്ള പതിപ്പിന് 12,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന. 13,999 രൂപയായിരുന്നു ഫോണ്‍ വിപണിയില്‍ എത്തിയപ്പോള്‍ നല്‍കിയിരുന്ന വില. 6 ജിബി റാമുള്ള പതിപ്പിന് 13, 999 രൂപയുമാണ്. വിപണിയില്‍ എത്തിയപ്പോള്‍ 16,999 രൂപയായിരുന്നു മോഡലിന് വില.

ഷവോമിയുടെ 2018ലെ ഏറ്റവും ഡിമന്റേറിയ മോഡലായിരുന്നു ഷവോമി റെഡ്മി നോട്ട് 5 പ്രോ. ഡിസൈനില്‍ പുതുമയുമായാണ് നോട്ട് 5 പ്രോ എത്തിയത്. പൂര്‍ണ്ണമായ മെറ്റല്‍ ബോഡിക്ക് പകരം മുന്‍ഭാഗത്ത് മുകളിലും താഴെയുമായി ചെറിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് നോട്ട് 5 പ്രോയില്‍. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ലേക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യമറകള്‍ അടങ്ങുന്ന റെയര്‍ ക്യാമറ സംവിധാനം നെടുകെ സ്ഥാപിച്ചിരിക്കുന്നു. ഫിംഗര്‍ പ്രിന്റ് സ്‌കാനറും പിന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഡിസ്‌പ്ലേ

5.99 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ആണ് റെഡ്മി നോട്ട് 5 പ്രോക്കുള്ളത്. 18:9 അനുപാതത്തില്‍ 1080 x 2160 പിക്‌സല്‍ ഫുള്‍ എച്ച്ഡി പ്ലസ് ആണ് സ്‌ക്രീന്‍. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിങ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രോസസ്സര്‍

റെഡ്മി നോട്ട് 5 പ്രോ യില്‍ ഉള്ളത് സ്‌നാപ്പ് ഡ്രാഗണ്‍ 636 പ്രോസസ്സര്‍ ആണ്. ക്വാല്‍കോം കമ്പനിയുടെ നിര്‍മിതിയില്‍ ഉള്ള സ്‌നാപ്ഡ്രാഗണ്‍ പ്രോസെസ്സറിലെ 600 ശ്രേണിയിലുള്ള ഏറ്റവും പുതിയ പ്രോസസ്സര്‍ ആണിത്. നോട്ട് 5 പ്രോയാണ് അതുപയോഗിച്ചു പുറത്തു വരുന്ന ആദ്യത്തെ ഫോണും.

ക്യാമറ

ഷവോമിയുടെ പ്രധാന ക്യമറ ഇരട്ട ക്യാമറ സംവിധാനത്തിലാണ്. എഫ്/2.2 അപ്പേര്‍ച്ചര്‍ ഉള്ള 12 മെഗാ പിക്‌സല്‍ ലെന്‍സും രണ്ടാമത്തേത് 5 മെഗാ പിക്‌സല്‍ ലൈന്‍സുമാണ്. പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ മികവോടെ പകര്‍ത്താന്‍ ഈ ക്യാമറകള്‍ ഉപകാരപ്പെടും. റെഡ്മി നോട്ട് 5 പ്രോയില്‍ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ ഷവോമിയുടെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) ഉണ്ട്. സോണിയുടെ ഐഎംഎക്‌സ് 486 സെന്‍സറാണ് ഈ പ്രധാന ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട് ഒരു വസ്തുതയാണ്.

മുന്നിലുള്ള സെല്‍ഫി ക്യാമറയില്‍ എഫ്/2.2 അപ്പേര്‍ച്ചര്‍ ഉള്ള 20 മെഗാ പിക്‌സല്‍ ലെന്‍സ് ആണുപയോഗിച്ചിരിക്കുന്നത്. ഷവോമിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സെല്‍ഫി ഫോട്ടോകളിലും പ്രോട്രൈറ്റ് സവിശേഷത ഷവോമി ഉറപ്പുവരുത്തുന്നു. ബ്യൂട്ടിഫിക്കേഷന്‍ ആപ്പും ഇതിന് ഇന്‍ബില്‍ട്ടായി നല്‍കുന്നുണ്ട്.

മറ്റ് പ്രത്യേകതകള്‍

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്ക് പുറമേ ഷവോമിയുടെ ശക്തിയേറിയ എ ഐ യും ഉപയോഗിച്ച് മുഖം ഉപയോഗിച്ച് ഫോണ്‍ തുറക്കാം. ആന്‍ഡ്രോയിഡ് നൊഗട്ടില്‍ എം ഐ യു ഐ 9 ഇന്റര്‍ഫേസോടെയാണ് ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഷവോമിയുടെ ഇന്‍ബില്‍ട്ട് ആപ്പുകള്‍ക്ക് പുറമേ ജനപ്രിയമായ ആപ്പുകള്‍ എംഐ നോട്ട് 5 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസ്സര്‍ ആണ് നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസ്സറിന്റെ ശേഷി 1.8 ജിഗാഹെര്‍ട്‌സാണ്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസെസ്സറിലെ 600 ശ്രേണിയിലുള്ള ഏറ്റവും പുതിയ പ്രോസസ്സര്‍ ആണിത്. ഭാരിച്ച ഗ്രാഫിക്‌സ് ജോലികള്‍ക്ക് ഇത് വളരെ ഉപകാരപ്രധമാണ്. ഇതിന് ഒപ്പം തന്നെ ജി പി യു ആയി ഉപയോഗിച്ചിരിക്കുന്നത് അഡ്രിനോ 509 ആണ്. റെഡ്മീ നോട്ട് 5 പ്രോയുടെ വില വച്ച് നോക്കുകയാണെങ്കില്‍ മറ്റൊരു മോഡലിലും ലഭിക്കാത്ത പ്രത്യേകതയാണ് ഇതെന്ന് പറയാം.

ബ്ലൂടൂത്ത് 5.0, ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം, 4000 എംഎഎച്ച് ബാറ്ററി, 2 നാനോ സിം അറകള്‍ അതില്‍ രണ്ടാമത്തേതില്‍ 128 ജിബി വരെ ഉള്ള മെമ്മറി കാര്‍ഡ് ഇടാന്‍ സാധിക്കും.

ഫേസ് അണ്‍ലോക്ക്

20 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയും ഷവോമിയുടെ ശക്തിയേറിയ എ ഐ യും ഉപയോഗിച്ച് ഇനി മുതല്‍ ഫിംഗര്‍ പ്രിന്റോ പാസ്സ്വേര്‍ഡോ ഉപയോഗിക്കാതെ വെറും മുഖം ഉപയോഗിച്ച് ഫോണ്‍ തുറക്കാം എന്നുള്ളതും ഈ ഫോണിന്റെ പ്രത്യേകത ആണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018