GADGET

സോളോ തിരിച്ചെത്തുന്നു! കുറഞ്ഞ വിലയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുമായി; ‘യെറ 4X’ എത്തുന്നത് 4,444 രൂപയ്ക്ക് 

സോളോയുടെ ഫേസ് അണ്‍ലോക്കിംഗ് ഫീച്ചറോടു കൂടിയ ഏക ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യം.

ലാവയുട സബ് ബ്രാന്‍ഡായ സോളോ ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടുമെത്തുന്നു. 'സോളോ യെറ 4X' എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടനെ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളടങ്ങിയ സ്മാര്‍ട്‌ഫോണ്‍ എന്നുവേണം പുതിയ ഫോണിനെ വിഷേശിപ്പിക്കാന്‍. 4,444 രൂപയാണ് സോളോ യെറ 4Xന്റെ വില. ജനുവരി 9 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. ഷോപ്പിങ് സൈറ്റായ ആമസോണിലൂടെയാണ് ആദ്യ ഘട്ടത്തില്‍ ഫോണിന്റെ വില്‍പ്പന നടക്കുന്നത്.

5.45 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയോടു കൂടിയാണ് യെറ 4X ന്റെ വരവ്. 5.2D കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് സുരക്ഷയും ഡിസ്പ്ലേയ്ക്കുണ്ട്. സ്റ്റോറേജ് കപ്പാസിറ്റി, പ്രോസസ്സര്‍, റാം ഉള്‍പ്പടെയുള്ള ഹാര്‍ഡ് വെയര്‍ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഫോണിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ് ഓപ്പറേറ്റിങ് സിസ്റ്റം.

8 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. എല്‍ഇഡി ഫ്ളാഷ് ഒപ്പമുണ്ട്. 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. മുന്‍ ഭാഗത്തും എല്‍ഇഡി ഫ്ളാഷുണ്ടെന്നത് പ്രത്യേകതയാണ്. ബയോമെട്രിക് സുരക്ഷയ്ക്കായി ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യം. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടില്ല.

4ജി വോള്‍ട്ട് സാങ്കേതികവിദ്യ ഫോണിലുണ്ട്. 3,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. സോളോയുടെ ഫേസ് അണ്‍ലോക്കിംഗ് ഫീച്ചറോടു കൂടിയ ഏക ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് യെറ 4X. ഈ മോഡല്‍ വിജയമായാല്‍ പുത്തന്‍ മോഡലുകളെ വിപണിയില്‍ വീണ്ടും പ്രതീക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2017 ഒക്ടോബറില്‍ യെറ 3X, യെറ 3V, യെറ 3 എന്നീ മോഡലുകളെ കമ്പിനി വിപണിയിലെത്തിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018