GADGET

മടക്കും ഫോണുകളുടെ കാലം ആരംഭിച്ചു; ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ യാഥാര്‍ത്ഥ്യമായി 

റോ-ചാര്‍ജ് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.

പോയ വര്‍ഷം മുതല്‍ കേട്ട് തുടങ്ങിയതാണ് മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍. സാംസങും വാവെയും ഇത്തരത്തില്‍ മടക്കിയ ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ആദ്യം വിപണിയില്‍ എത്തിക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇവര്‍ക്കെല്ലാം മുന്നേ ചൈനീസ് നിര്‍മാതാക്കളായ റോയോള്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ ആണോ ടാബാണോ എന്ന് ചോദില്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഒരേസമയം ടാബായും മടക്കി സ്മാര്‍ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണെന്നാണ് റോയോള്‍ അവകാശപ്പെടുന്നത്.

ലോകത്തിലെ ആദ്യത്തെ മടക്കിവെക്കാവുന്ന ഫോണാണിതെന്നാണ് നിര്‍മ്മാതാക്കളായ റോയോള്‍ അവകാശപ്പെടുന്നു. ഫ്ളെക്സ്പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും. 1,300 യുഎസ് ഡോളറാണ് (ഏകദേശം 91,513 രൂപ) വില.

മടക്കും ഫോണുകളുടെ കാലം ആരംഭിച്ചു; ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ യാഥാര്‍ത്ഥ്യമായി 

7.8 ഇഞ്ച് സ്‌ക്രീനുള്ള ഈ ഉപകരണം മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്പ്ലേയുള്ള സ്മാര്‍ട്ട്ഫോണായി മാറും. മുന്നിലേയും പിന്നിലേയും ഡിസ്പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്പ്ലേ ഉപയോഗിക്കുക. 320 ഗ്രാം മാത്രം ഭാരമുള്ള ഫ്ളെക്സ്പൈക്ക് 7.6 മില്ലിമീറ്റര്‍ മാത്രമാണ് കനമുള്ളത്. ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ വാട്ടര്‍ ഓഎസ് ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 6 ജിബി, 8 ജിബി റാം ശേഷിയില്‍ 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകള്‍ വിപണിയില്‍ എത്തും.

മടക്കും ഫോണുകളുടെ കാലം ആരംഭിച്ചു; ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ യാഥാര്‍ത്ഥ്യമായി 

ഒരു ഡ്യുവല്‍ ക്യാമറ മാത്രമാണ് ഫോണിനുള്ളത്. മടക്കി ഉപയോഗിക്കാനാവുന്നതിനാല്‍ ഈ ക്യാമറതന്നെ സെല്‍ഫിയ്ക്ക് വേണ്ടിയും ഉപയോഗിക്കാം. 16 മെഗാപിക്സലിന്റേയും 20 മെഗാപിക്സലിന്റേയും സെന്‍സറുകളാണ് ഇതിന്റെ ഡ്യുവല്‍ ക്യാമറയിലുള്ളത്. 3800 എംഎഎച്ചാണ് ബാറ്ററി കരുത്ത്. റോ-ചാര്‍ജ് അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതുവഴി ഒരുമണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. നിലവിലെ സ്മാര്‍ട്ട്‌ഫോണുകളിലെ ഗ്ലാസ് സ്‌ക്രീനുകളെ പോലെ കയ്യില്‍ നിന്നും വീണാല്‍ ഫ്ളെക്സ്പൈയുടെ സ്‌ക്രീന്‍ പൊട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇവക്ക് ഭാരം കുറവാണെന്നും നിര്‍മ്മാണം താരതമ്യേന ചിലവ് കുറഞ്ഞതാണെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് ഫ്ളെക്സ്പൈയുടെ വരവിനെ സ്മാര്‍ട്ട്ഫോണ്‍ ലോകം കാണുന്നത്. വന്‍കിട സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും വാവെയും ഇത്തരം മടക്കാവുന്ന സ്മാര്‍്ടഫോണുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് താരതമ്യേന ചെറിയ കമ്പനിയായ റോയോള്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018