GADGET

വിരലടയാളം ശരിയാകണം ഇല്ലേ തുറക്കില്ല! ‘ഫിംഗര്‍പ്രിന്റ്’ സുരക്ഷയുമായി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് 2.19.3 വേര്‍ഷനില്‍ ഉള്ള ഫോണുകളിലാവും ഈ സാങ്കേതികവിദ്യ ആദ്യം ലഭ്യമാകുക. വാട്‌സ്ആപ്പിന് ഫേസ് ഐഡിയും ടച്ച് ഐഡിയും പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയൊരു സംവിധാനം കൊണ്ടുവരുന്നു. മൊബൈല്‍ ഫോണുകളുടെ ലോക്കിങിന് ഫിംഗര്‍പ്രിന്റ് ഉപയോഗിക്കുന്നതുപോലെ വാട്‌സ്ആപ്പ് ചാറ്റിനും ഫിംഗര്‍പ്രിന്റ് ലോക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ വാട്‌സ്ആപ്പിനെ അലട്ടുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി കമ്പനി രംഗത്തെത്തുന്നത്. ഫിംഗര്‍പ്രിന്റ് ലോക്ക് വരുന്നതോടെ ഉപയോക്തക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് 2.19.3 വേര്‍ഷനില്‍ ഉള്ള ഫോണുകളിലാവും ഈ സാങ്കേതികവിദ്യ ആദ്യം ലഭ്യമാകുക. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വാട്‌സ്ആപ്പിന് ഫേസ് ഐഡിയും ടച്ച് ഐഡിയും പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആന്‍ഡ്രോയിഡ് ഉപയോക്തക്കള്‍ക്കായി ഫിംഗര്‍പ്രിന്റ് ലോക്ക് സംവിധാനം കൊണ്ടുവരുന്നത്.

വിരലടയാളം ശരിയാകണം ഇല്ലേ തുറക്കില്ല! ‘ഫിംഗര്‍പ്രിന്റ്’ സുരക്ഷയുമായി വാട്‌സ്ആപ്പ്
WABetaInfo

പുതിയ അപ്‌ഡേറ്റ് നിങ്ങളുടെ ഫോണിലെത്തിയാല്‍, പിന്നെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാനോ പ്രൈവറ്റ് മെസ്സേജുകള്‍ വായിക്കാനോ കഴിയില്ല. രണ്ടാമതൊരാള്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഫേസ് റെക്കഗ്‌നൈസ് ചെയ്യാനുള്ള വിന്‍ഡോ ഓപ്പണാകും. മാത്രമല്ല ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കും. ഇവ ഉറപ്പായാല്‍ മാത്രമേ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രശ്നങ്ങളാണ് വാട്ട്‌സ്ആപ്പിന് ചുറ്റുമുള്ളത്. അതുകൊണ്ടുതന്നെ, ഈ പ്രശ്‌നം കൂടുതല്‍ തവണ ആവര്‍ത്തിക്കാതിരിക്കുവാനായി ഫിംഗര്‍പ്രിന്റ് സംവിധാനം കൊണ്ടുവരുമെന്ന് നേരത്തെ വാട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018