GADGET

വില കുറഞ്ഞ സെല്‍ഫി ക്യമാറ ഫോണ്‍, കുത്തിനിറച്ച ഫീച്ചറുകളും; റെഡ്മി Y2ന്റെ 3,000 രൂപ ഷവോമി വീണ്ടും വെട്ടികുറച്ചു 

അഞ്ച് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന ആഘോഷത്തില്‍ ഉപയോക്താക്കള്‍ക്കായി ഓരോ ദിവസും ഓരോ മോഡലുകളുടെ വിലയാണ് കമ്പനി വെട്ടിക്കുറയുക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ എത്തിയതിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതക്കളായ ഷവോമി 'റെഡ്മി Y2'ന്റെയും വില കുറച്ചു. അഞ്ച് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന ആഘോഷത്തില്‍ ഉപയോക്താക്കള്‍ക്കായി ഓരോ ദിവസും ഓരോ മോഡലുകളുടെ വിലയാണ് കമ്പനി വെട്ടിക്കുറയുക്കുന്നത്. ആദ്യ ദിവസം ഷവോമി എംഐ എ2ന്റെയും രണ്ടാം ദിവസം റെഡ്മി നോട്ട് 5 പ്രോയുടെയും വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ Y2ന്റെയും വില കമ്പനി കുറച്ചിരിക്കുന്നത്.

റെഡ്മി Y2 ന്റെ രണ്ടു വേരിയന്റ്ാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 3 ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബി റാം/ 64 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് പതിപ്പിന് 8,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ ഫോണിന് 10,499 രൂപയായിരുന്നു വില. 4ജിബി റാം/ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയ്ക്ക് സ്വന്തമാക്കാം. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 13,999 രൂപയായിരുന്നു വില. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ നിന്നും ഫോണ്‍ പുതിയ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഷവോമിയുടെ ഏറ്റവും പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 16 പിക്‌സലിന്റെ സെല്‍ഫി ക്യമാറ തന്നെയാണ് റെഡ്മി Y2വിന്റെ ഏറ്റവും വലിയ സവിശേഷത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫീച്ചറുകളും റെഡ്മി Y2ലുണ്ട്. ഷവോമിയുടെ ഏറ്റവും മികച്ച, വില കുറഞ്ഞ സെല്‍ഫി ക്യമാറ ഫോണ്‍ കൂടിയാണ് റെഡ്മി Y2. എഐ പോര്‍ട്രെയ്റ്റ് മോഡ്, എഐ ഫെയ്സ് റെക്കഗ്‌നിഷന്‍ എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറ പാക്കിലുണ്ട്.

5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍, മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 3080 എംഎഎച്ചാണ് ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ടിതമായുള്ള മിയുഐ 9 ആണ് ഓപ്പറോറ്റിങ് സിസ്റ്റം. 12 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷ്, പോര്‍ട്രെയ്റ്റ് മോഡ്, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നി ഫീച്ചറുകളും പിന്‍ ക്യാമറയിലുണ്ട്.

ഇരട്ടം സിം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ബ്ലൂടൂത്ത്, വൈഫൈ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ മറ്റു ഫീച്ചറുകളാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തി 60 സെക്കന്റുകള്‍ക്കുള്ളില്‍ വീറ്റുതീര്‍ന്ന മോഡല്‍ എന്ന ഖ്യാതി കൂടി ഫോണിന് സ്വന്തമാണ്. വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ സെല്‍ഫി ക്യാമറ ഫോണുകളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റെഡ്മി വൈ2.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018