GADGET

ആകര്‍ഷക വിലക്കുറവില്‍ ഷവോമിയുടെ ഇരട്ട ക്യാമറ ഫോണ്‍! ജനപ്രിയ മോഡലായ ‘റെഡ്മി 6’ന്റെ വില വെട്ടിക്കുറച്ചു 

ഷവോമിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് റെഡ്മി 6. ഫ്‌ളിപ്പ്കാര്‍ട്ട്, ഷവോമിയുടെ ഓണ്‍ലൈന്‍ സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിലയില്‍ മോഡലുകള്‍ സ്വന്തമാക്കാം.

ഇന്ത്യന്‍ വിപണിയില്‍ എത്തിയതിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി 'റെഡ്മി 6' ന്റെയും വില കുറച്ചു. അഞ്ച് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന ആഘോഷത്തില്‍ ഉപയോക്താക്കള്‍ക്കായി ഓരോ ദിവസും ഓരോ മോഡലുകളുടെ വിലയാണ് കമ്പനി വെട്ടിക്കുറയുക്കുന്നത്. ആദ്യ ദിവസം ഷവോമി 'എംഐ എ2'ന്റെയും രണ്ടാം ദിവസം 'റെഡ്മി നോട്ട് 5 പ്രോ'യുടെയും മുന്നാം ദിനം 'റെഡ്മി Y2' ന്റെയും നാലാം ദിനത്തില്‍ 'റെഡ്മി 6പ്രോ' യുടെയും വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവസാന ദിനമായ ഇന്ന് 'റെഡ്മി 6'ന്റെയും വില കമ്പനി കുറച്ചിരിക്കുന്നത്.

Mi fans! Here's the 5th #High5 announcement as promised. Get up to ₹1,500 off on the dual camera, octa-core beast...

Posted by Redmi India on Thursday, January 10, 2019

ഷവോമിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് റെഡ്മി 6. റെഡ്മി 6ന്റെ രണ്ട് വേരിയന്റുകളുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പുതുക്കിയ വില പ്രകാരം 3 ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡല്‍ 7999 രൂപക്കും 3 ജിബി റാമും 64 ജിബി സ്റ്റോറേജ്മുള്ള മോഡല്‍ 8999 രൂപക്കും സ്വന്തമാക്കാം. ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളായ ഫ്‌ളിപ്പ്കാര്‍ട്ട്, ഷവോമിയുടെ ഓണ്‍ലൈന്‍ സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിലയില്‍ മോഡലുകള്‍ സ്വന്തമാക്കാം. ബ്ലാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലൂ നിറങ്ങളില്‍ മോഡല്‍ സ്വന്തമാക്കാനാവും. വിലക്കുറവിന് പുറമെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്മി 5 ന്റെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി 6. 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 18:9 ആസ്പെക്ട് റേഷ്യോ, ഇരട്ട ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ റെഡ്മി 6ന്റെ പ്രധാന ഫീച്ചറുകളാണ്. ഒക്ടാ കോര്‍ 12എഎം മീഡിയ ടെക് ഹെലിയോ പി22 എസ്ഒസി പ്രോസസര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറയാണ് റെഡ്മി 6ന്റെ പ്രധാന ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള MIUI ഒഎസിലാണ് റെഡ്മി 6 പ്രവര്‍ത്തിക്കുന്നത്. 12 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ, സ്റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം. 3000 എംഎഎച്ച് ബാറ്ററി കരുത്ത് എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018