GADGET

പ്രിയപ്പെട്ട ഗെയിമുകള്‍ ഉള്‍പ്പെടുത്തി ‘നോക്കിയ 106’ ഇന്ത്യന്‍ വിപണിയില്‍; വില 1299 രുപ 

പഴയ സ്‌നേക്ക് ഗെയിം, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആന്‍ഡ് ടെട്രിസ് എന്നീ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യില്ല.

നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ 'നോക്കിയ 106' അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. 2013ല്‍ പുറത്തിറക്കിയ നോക്കിയ 106ന്റെ റീബ്രാന്‍ഡ് ചെയ്ത മോഡലാണ് ഇത്. കഴിഞ്ഞ ദിവസം മുതല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ആമസോണില്‍ നിന്നും ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്ന ഫോണിന് നോക്കിയ വെബ്‌സൈറ്റിലെ ബെസ്റ്റ് ബൈ വിലയാണ് 1299 രൂപ.

പോളികാര്‍ബണേറ്റ് ബോഡി, 1.8 ഇഞ്ച് ഡിസ്‌പ്ലേ, 4 എംബി റാം, 4 എംബി ഇന്റേണല്‍ മെമ്മറി, എഫ്എം റേഡിയോ, ഫ്‌ലാഷ് ലൈറ്റ്, വിവിധ ഗെയിമുകള്‍ എന്നിവ ഫോണിലുണ്ട്. 800 എംഎഎച്ച് ബാറ്ററി 21 ദിവസത്തെ ബായ്ക്കപ് നല്‍കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്.

നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫോണ്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യില്ല എന്നതാണ് നോക്കിയ 106ന്റെ പോരായ്മ. ഇന്ത്യയിലെ തുടക്കക്കാരായ ഉപയോക്താക്കളെയും പാവപ്പെട്ടവരെയുമാണ് നോക്കിയ ഈ മോഡലിലൂടെ ലക്ഷ്യമിടുന്നത്.

ഏവരുടെയും പ്രീയപ്പെട്ട ഗെയിമുകളായ സ്നേക്ക് സെന്‍സിയ, നൈട്രോ റേസിംഗ്, ടെട്രിസ് എന്നിവ ഫോണിലുണ്ട്. 2,000 ഫോണ്‍ നമ്പറുകളും 500 മെസ്സേജുകളും സേവ് ചെയ്യാനുള്ള സൗകര്യവും നോക്കിയ 106ലുണ്ട്. പഴയ 106 മോഡലില്‍ 500 കോണ്ടാക്ടുകള്‍ മാത്രമാണ് സേവ് ചെയ്യാന്‍ സാധിച്ചിരുന്നത്.

പ്രിയപ്പെട്ട ഗെയിമുകള്‍ ഉള്‍പ്പെടുത്തി ‘നോക്കിയ 106’ ഇന്ത്യന്‍ വിപണിയില്‍; വില 1299 രുപ 

പഴയ സ്‌നേക്ക് ഗെയിം, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആന്‍ഡ് ടെട്രിസ് എന്നീ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിമ്മുകള്‍ ഉപയോഗിക്കാം. എല്‍ഇഡി ഫ്‌ലാഷ് ലൈറ്റ്, എഫ്എം റേഡിയോ എന്നിവ പ്രധാന ഫീച്ചറുകളില്‍ ചിലതാണ്. മീഡിയാടെക്ക് 6261D പ്രോസസ്സറാണ് കരുത്തു പകരുന്നത്. 4 എംബി റാം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018