GADGET

‘ഹോണര്‍ വ്യു20’യുടെ പ്രി-ബുക്കിങ് ആരംഭിച്ചു; ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌പോര്‍ട് ബ്ലുടൂത്ത് ഇയര്‍ഫോണും 

ജനുവരി 15 മുതല്‍ ആമസോണിലും ഫോണ്‍ ബുക്ക് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. 1,000 രൂപ നല്‍കി വേണം ഫോണ്‍ ബുക്ക് ചെയ്യാന്‍.

വാവെയുടെ ഉപ-ബ്രാന്‍ഡായ ഹോണറില്‍ നിന്നും പിറവിയെടുത്ത പുതിയ മോഡല്‍ 'ഹോണര്‍ വ്യു20' യുടെ പ്രി-ബുക്കിങ് ആരംഭിച്ചു. ജനുവരി 29ന് നടക്കുന്ന ചടങ്ങിലേ ഫോണ്‍ അവതരിപ്പിക്കുകയുള്ളുവെങ്കിലും, കമ്പിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രി-ബുക്കിങിനായി അവസരം നല്‍കിയിരിക്കുന്നത്. 1,000 രൂപ നല്‍കി വേണം ഫോണ്‍ ബുക്ക് ചെയ്യാന്‍. ജനുവരി 15 മുതല്‍ ആമസോണിലും ഫോണ്‍ ബുക്ക് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോണറിന്റെ സ്‌പോര്‍ട് ബ്ലുടൂത്ത് ഇയര്‍ഫോണും ഫ്രീയായി നല്‍കും. ഹോണര്‍ വ്യു20 എന്ന പുതിയ മോഡലിനെ ഡിസംബറില്‍ കമ്പിനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ജനുവരി 29 ഫോണ്‍ അവതരിപ്പിക്കുമെന്ന് കമ്പിനി വ്യക്തമാക്കിയിരിക്കുന്നത്.

‘ഹോണര്‍ വ്യു20’യുടെ പ്രി-ബുക്കിങ് ആരംഭിച്ചു; ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌പോര്‍ട് ബ്ലുടൂത്ത് ഇയര്‍ഫോണും 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹോണര്‍ വ്യു10 ന്റെ പിന്മുറക്കാരനായാണ് പുതിയ വ്യു20 യുടെ വരവ്. ചൈനയില്‍ മാത്രമാണ് ഈ മോഡലിനെ വി20 എന്നറിയപ്പെടുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ വി വേരിയന്റ് മോഡലുകള്‍ക്ക് വ്യൂ എന്നാണ് വിളിപ്പേര്. പിന്നില്‍ 48 മെഗാപിക്സലിന്റെ ക്യാമറയും മുന്നില്‍ ഡിസ്പ്ലേ ഹോള്‍ ക്യമറയുമായി പുത്തന്‍ വ്യു20 യെ ഹോണര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഹോങ്കോങില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് ഫോണിനെ ആഗോള തലത്തില്‍ അവതരിപ്പിച്ചത്. ഡിസ്പ്ലേ ഹോളോടു കൂടിയ ഹോണറിന്റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയാണ് പുതിയ വ്യു20ക്കുള്ളത്. 2999 ചൈനീസ് യുവാനാണ് (ഏകദേശം 30,000 രൂപ) ഫോണിന്റെ വില. ജനുവരി 22നാണ് വി20യുടെ ആഗോളതലത്തിലുള്ള ലോഞ്ച് ഹോണര്‍ നിശ്ചയിച്ചിരിക്കുന്നത്.

രണ്ട വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജും, 8 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജിലുമാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 6 ജിബി പതിപ്പിന് 2999 ചൈനീസ് യുവാനും (ഏകദേശം 30,000 രൂപ), 8 ജിബി റാം പതിപ്പിന് 3999 ചൈനീസ് യുവാനുമാണ് (ഏകദേശം 40,000 രൂപ) ഫോണിന്റെ വില. സോണിയുടെ IMX586 സെന്‍സറുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്ഫോണാണ് വ്യു20 എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. 48 മെഗാപിക്സല്‍ ക്യാമറ ഉള്‍ക്കൊള്ളിക്കുന്ന ആദ്യ മോഡലുമാണിത്.

ലോകത്തിലെ ആദ്യ ഇന്‍-ഡിസ്പ്ലേ ക്യാമറ സ്മാര്‍ട്ട്ഫോണായ വി20ല്‍ ഇടത്തേ അറ്റത്താണ് സെല്‍ഫി ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. 4.5 മില്ലീമീറ്ററാണ് ക്യാമറ ഹോള്‍. 48 മെഗാപിക്സലിന്റെ ക്യാമറയാണ് പിന്നിലുള്ളത്. സോണിയുടെ സെന്‍സറാണ് മറ്റൊരു പ്രത്യേകത. 1/2.0 ഇഞ്ച് സിമോസ് സെന്‍സര്‍, 4ഇന്‍1 ലൈറ്റ് ഫ്യൂഷന്‍, 4 ടൈംസ് എച്ച്ഡിആര്‍ സെന്‍സര്‍ എന്നിവയാണ് പിന്നിലെ ക്യാമറ സവിശേഷതകള്‍. 7എന്‍എം ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 980 ചിപ്പ്സെറ്റ് ഫോണിനെ കരുത്തേകുന്നത്. 5 ആക്സിസ് റിംഗ് ഡിസ്പെന്‍സിംഗ് സംവിധാനമുള്ള ഡിസൈനാണ് വി20 ലുള്ളതെന്ന് കമ്പനിയുടെ അവകാശവാദം.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാമറ ലെന്‍സ്, 0.1 മില്ലീമീറ്റര്‍ പ്രീസിഷന്‍ അസംബ്ലി എന്നിവയും ഫോണിലുണ്ട്. ജിപിയു ടര്‍ബോ ഗേമിംഗ് സംവിധാനം വി20 ലുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലിങ്ക് ടര്‍ബോയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 4,000 എംഎഎച്ചിന്റേതാണ് ബാറ്ററി കരുത്ത്. 22.5 വോള്‍ട്ടിന്റെ സൂപ്പര്‍ ചാര്‍ജും ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. മികച്ച പ്രവര്‍ത്തനത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഷവോമിയുടെ വിപണി കൈയ്യാളാനാണ് വ്യു20 യിലൂടെ ഹോണര്‍ ലക്ഷ്യമിടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018