GADGET

ഇനി കളി കാര്യം ആക്കാം!; പബ്ജി കളിച്ച് ജയിച്ചാല്‍ ഒരു കോടി രൂപ വരെ സ്വന്തമാക്കാം 

കളിക്കാര്‍ ഈ കളിയില്‍ ലെവല്‍ 20ല്‍ ആയിരിക്കണം എന്നതു മാത്രമാണ് രജിസ്ട്രേഷനിലുളള ഏറ്റവും ചുരുങ്ങിയ ആവശ്യകത.

മൊബൈല്‍ ആക്ഷന്‍ ഗെയിമുകളില്‍ ജനപ്രീതി നേടിയ ഗെയിമാണ് പബ്ജി (PUBG). ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഈ ഗെയിം ലഭ്യമാണ്. പബ്ജിയും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയും ചേര്‍ന്ന് ഒരു ടൂര്‍ണമെന്റിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. 'ഒപ്പോ പബ്ജി മൊബൈല്‍ ഇന്ത്യ സീരിസ് 2019' എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഒരു കോടി രൂപയാണ് സമ്മാനമായി നല്‍കുക. ക്യാഷിനൊപ്പം ഒപ്പോയുടെ തിരഞ്ഞെടുത്ത ചില മോഡല്‍ സ്മാര്‍ട്‌ഫോണുകളും വിജയികള്‍ക്ക് നല്‍കുമെന്ന് കമ്പിനി അറിയിച്ചിട്ടുണ്ട്. ടൂര്‍ണമെന്റി പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഒന്നും തന്നെയില്ല.

കഴിഞ്ഞ വര്‍ഷം 'കാമ്പസ് ചാമ്പ്യന്‍ഷിപ്പ്' എന്ന ടൂര്‍ണമെന്റ് ഹോസ്റ്റ് ചെയ്തതിനു ശേഷം ഇത് രണ്ടാമത്തെ ടൂര്‍ണമെന്റാണ്. ക്യാമ്പസ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതമായിരുന്നെങ്കിലും ഇന്ത്യന്‍ സീരീസ് 2019 എല്ലാവര്‍ക്കും പങ്കെടുക്കാം. ഔദ്യോഗിക വെബ് പേജില്‍ പറഞ്ഞിരിക്കുന്നത്, ഒരു രജിസ്ട്രേഷന്‍ ഫീസും ഇല്ലാതെ തന്നെ ഒരു കോടി രൂപ വരെ സമ്മാനമായി നല്‍കുമെന്നാണ്.

പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് 2019ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി 23ന് അവസാനിക്കും. കളിക്കാര്‍ ഈ കളിയില്‍ ലെവല്‍ 20ല്‍ ആയിരിക്കണം എന്നതു മാത്രമാണ് രജിസ്ട്രേഷനിലുളള ഏറ്റവും ചുരുങ്ങിയ ആവശ്യകത. ആദ്യം കളിക്കാല്‍ ഇറാഞ്ചല്‍ മാപ്പില്‍ (Erangel Map) ക്ലാസിക് മത്സരം 15 റൗണ്ട് കളിക്കേണ്ടതാണ്, അതും മൊത്തം 15 മത്സരങ്ങളില്‍. അതില്‍ നിന്നും മികച്ച പത്ത് എണ്ണം ഫൈനലില്‍ തിരഞ്ഞെടുക്കും. കൊലയും അവസാന സ്ഥാനവും അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍. ടീം ക്വാളിഫയര്‍ ക്ലിയര്‍ ചെയ്തു കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ പ്ലേ-ഓഫ്സ് കളിക്കണം. അത് മൂന്ന് റൗണ്ടിലധികം കളിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

രജിസ്ട്രേഷന്‍ ചെയ്യാന്‍

  • ആദ്യം നിങ്ങള്‍ ഔദ്യോഗിക PUBG മൊബൈല്‍ ഇന്ത്യ 2019 രജിസ്ട്രേഷന്‍ പേജ് സന്ദര്‍ശിക്കുക.
  • ശേഷം 'Register now' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുകയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018