GADGET

‘വാവെയ് വൈ9’ എത്തി, ‘ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ്’ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സൗജന്യം! 

നാലു ക്യാമറകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2,990 രൂപ വില വരുന്ന ബോട്ട് റോക്കേര്‍സ് 255 സ്പോര്‍ട്സ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സൗജന്യം.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതക്കളായ വാവെയ് അവതരിപ്പിച്ച പുതിയ മോഡല്‍ 'വാവെയ് വൈ9' ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. 15,999 രൂപയാണ് ഫോണിന് വില. ആമസോണിലൂടെയാണ് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലൂ സ്വററോസ്‌കി, അറോറ പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 2,990 രൂപ വില വരുന്ന ബോട്ട് റോക്കേര്‍സ് 255 സ്പോര്‍ട്സ് ബ്ലൂടൂത്ത് ഇയര്‍ഫോണും ഈ ഫോണിനോടൊപ്പം സൗജന്യമായി ലഭിക്കും.

 ‘വാവെയ് വൈ9’ എത്തി, ‘ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ്’ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സൗജന്യം! 

6.5 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 19:5:9 ആസ്പെക്ട് റേഷ്യോയും 97 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഡിസ്പ്ലേക്ക് പ്രത്യേക ഭംഗി നല്‍കുന്നു. കരുത്തിനായി ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

 ‘വാവെയ് വൈ9’ എത്തി, ‘ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ്’ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സൗജന്യം! 

നാലു ക്യാമറകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ക്യമറ പിന്നിലും രണ്ട് മുന്‍ ക്യാമറയുമാണ് വാവെയ് വൈ9 ഉള്ളത്. 16 മെഗാപിക്സലിന്റേയും 2 മെഗാപിക്സലിന്റെയും സെന്‍സറുകളാണ് റിയര്‍ ഡ്യുവല്‍ ക്യാമറയിലുള്ളത്. ഫ്ളാഷ് ലൈറ്റും നല്‍കിയിരിക്കുന്നു. 13 മെഗാപിക്സലിന്റേയും 2 മെഗാപിക്സലിന്റേയും സെന്‍സറുകളാണ് സെല്‍ഫി ക്യാമറയിലുള്ളത്. വാവെയുടെ ആര്‍ട്ടിഫില്യല്‍ ഇന്റലിജന്‍സ് ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ വൈ 9 ഫോണിന്റെ രണ്ട് ക്യാമറകളിലും ലഭ്യമാണ്.

 ‘വാവെയ് വൈ9’ എത്തി, ‘ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ്’ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സൗജന്യം! 

4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. 4000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. ഇരട്ട 4ജി വോള്‍ട്ട്, വൈഫൈ 8.2.11, ബ്ലൂടൂത്ത് 5, ജിപിഎസ് ഗ്ലോണാസ്, യുഎസബി ടൈപ്പ് സി എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 173 ഗ്രാമാണ് ഭാരം. ആക്സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്പ്, ഫിംഗര്‍ പ്രിന്റ് സെസന്‍സറിംഗ് സംവിധാനവും ശ്രേണിയിലെ മറ്റു ഫോണുകളിലെന്നപോലെ വാവെയ് വൈ9 ലും നല്‍കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018