GADGET

ആന്‍ഡ്രോയിഡ് വണ്‍ മോഡലുകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് നോക്കിയ 3.1 പ്ലസും പരിഗണിക്കാം! മോഡലിന് 1,500 രൂപ വെട്ടിക്കുറച്ചു 

3,500എംഎഎച്ചാണ് ബാറ്ററി കരുത്ത്. ഒറ്റ ചാര്‍ജ്ജില്‍ രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പും കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നോക്കിയ 3.1 പ്ലസ് മോഡലിന്റെ വില വെട്ടി കുറച്ചു. വിപണിയില്‍ എത്തിയപ്പോള്‍ 11,499 രൂപയ്ക്ക് അവതരിപ്പിച്ച മോഡലിന്റെ 1,500 രൂപയോളം വെട്ടികുറച്ച് 9,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളായ ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും പുതിയ വിലയിലുള്ള വില്‍പ്പന ആരംഭിച്ചു.

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ 2 ജിബി റാം വേര്‍ഷന്റെ വിലയിലാണ് കമ്പനി ഇളവ് നല്‍കിയിരിക്കുന്നത്. നേരത്തെ നോക്കിയ 5.1 പ്ലസിന്റെ വിലയും കമ്പനി കുറച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഷവോമിയും അഞ്ച് ദിവസങ്ങളിലായി അഞ്ച് മോഡലുകളുടെ വില കുത്തനെ കുറച്ചിരുന്നു.

ആറ് ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് നോക്കിയ 3.1 പ്ലസിന്റെ സവിശേഷതകളിലൊന്ന്. ആന്‍ഡ്രോയിഡ് വണില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസര്‍ ആണുള്ളത്. 2 ജിബി റാം, 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, 32ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്. 400 ജിബി വരെ ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനാവും.

13 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണ് ഡ്യുവല്‍ റിയര്‍ ക്യാമറകള്‍. f/2.0, f/2.4 എന്നീ അപ്പര്‍ച്ചറുകളാണ് ഇവയ്ക്ക്. കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുക്കാനായി എല്‍ഇഡി ഫ്ളാഷും നല്‍കിയിരിക്കുന്നു. 3,500എംഎഎച്ചാണ് ബാറ്ററി കരുത്ത്.

ഒറ്റ ചാര്‍ജ്ജില്‍ രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പും കമ്പിനി അവകാശപ്പെടുന്നു. 10,000 രൂപയില്‍ താഴെ വിലയുള്ള ആന്‍ഡ്രോയിഡ് വണ്‍ മോഡലുകളെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആ നിരയിലേക്ക് ഇനി നോക്കിയ 3.1 പ്ലസിനെയും പരിഗണിക്കാം. വില കുറച്ചതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണുകളുടെ പട്ടികയില്‍ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയി മാറി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018