GADGET

എല്ലാ വീഡിയോകള്‍ക്കും ഇനി സ്ഥാനമില്ല, യൂട്യൂബില്‍ നയമാറ്റം; ഏപ്രിലോടെ പലതും നീക്കം ചെയ്യും 

വീഡിയോകള്‍ക്ക് മുന്‍പും യൂട്യൂബ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സമുഹ മാധ്യമമായ യൂട്യൂബ്, നയംമാറ്റങ്ങള്‍ക്കൊരുങ്ങുന്നു. അപകടകരമായ രീതിയിലുള്ളതും മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകള്‍ തുടച്ചുനീക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചുവരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. വീഡിയോകള്‍ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഇനി ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്.

ഏപ്രില്‍ മാസത്തോടെ ഇത്തരം വീഡിയോകള്‍ എല്ലാം സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. ഇതുപോലെ അപകടം വിളിച്ചുവരുത്തുന്ന വീഡിയോകള്‍ക്ക് മുന്‍പും യൂട്യൂബ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പലപ്പോഴും അവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ യൂട്യൂബിനായിരുന്നില്ല.

അതേസമയം 'സൈ്വപ്' എന്നൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് ഉള്‍പ്പെടുത്തി. ഒരു വീഡിയോയില്‍ നിന്ന് അടുത്തതിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും സൈ്വപ് എന്ന പുതിയ ഫീച്ചര്‍ ഉപയോഗിക്കാം. രണ്ടു വര്‍ഷമായി പരീക്ഷിക്കുന്ന ഫീച്ചറാണ് കമ്പനി ഇപ്പോള്‍ എല്ലാര്‍ക്കും നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ ഐഫോണുകളിലായിരിക്കും സൈ്വപ് ഫീച്ചര്‍ ലഭ്യമാവുക. ഐഫോണ്‍ 6 എസ് മുതലുള്ള എല്ലാ മോഡലുകളിലും ഈ ഫീച്ചര്‍ ആദ്യം എത്തും.

എല്ലാ വീഡിയോകള്‍ക്കും ഇനി സ്ഥാനമില്ല, യൂട്യൂബില്‍ നയമാറ്റം; ഏപ്രിലോടെ പലതും നീക്കം ചെയ്യും 

ഫീച്ചര്‍ എത്തുന്നതോടെ അടുത്ത വീഡിയോ കാണാനായി ഒന്നു വിരല്‍ ഇടത്തു നിന്ന് വലത്തേക്ക് പായിച്ചാല്‍ മതി. മുമ്പ് കണ്ട വീഡിയോയിലേക്ക് തിരിച്ചെത്താന്‍ ഇത് വിപരീത ദിശയിലേക്ക് ചെയ്താലും മതി. നേരത്തെ ഒരു വീഡിയോയില്‍ നിന്നും മറ്റൊരു വീഡിയോയിലേക്ക് മാറാന്‍ പ്രത്യേക ബട്ടണായിരുന്നു യൂട്യൂബ് നല്‍കിയിരുന്നത്. യൂട്യൂബിന്റെ സൈറ്റിലും ആപ്പിലും ഇത് സമാനമായിരുന്നു. ചില സമയങ്ങളില്‍ യൂട്യൂബ് നമുക്ക് റെക്കമെന്റ് ചെയ്യുന്ന വീഡിയോയായിരിക്കും അടുത്തതായി എത്തുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018