GADGET

പോയ വര്‍ഷം ഏഴ് ഫീച്ചറുകള്‍! അവസാനിപ്പിച്ചില്ല, മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങി ജിമെയില്‍ 

മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ കമ്പനി നല്‍കുന്നത്.

നിരവധി മെസേജിങ് ആപ്ലിക്കേഷനുകള്‍ സജീവമായ ഈ കാലത്ത് ഇന്റ്രര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിലിനെ ആശ്രയിക്കുന്നവര്‍ ഒരുപാട് ഉണ്ട്. ആദ്യകാലത്ത് ടെക്സ്റ്റ് മെസ്സേജുകള്‍ക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ജിമെയിലില്‍ ഇപ്പോള്‍ വോയ്സ് ചാറ്റ് വീഡിയോ ചാറ്റ്, തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്. മലയാളം ഉള്‍പെടെ ഏകദേശം 74 ഓളം ഭാഷകള്‍ ജിമെയിലില്‍ ഉണ്ട്. 2019ല്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കായി കമ്പനി പുതിയ കുറച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അധികം വൈകാതെ ഈ ഫീച്ചറുകള്‍ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ കമ്പനി നല്‍കുന്നത്.

ഷോര്‍ട്ട്കട്ട് ബട്ടണില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഫയല്‍ ഫോര്‍മാറ്റില്‍ മെയില്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നതാണ് പുതിയ മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. അണ്‍-ഡു/റീ-ഡു ഷോര്‍ട്ട്കട്ട് പുതിയ ഫീച്ചറിലൂടെ അയക്കുന്ന മെയിലിനെ ലളിതമായി തിരുത്താന്‍ സൗകര്യമുണ്ട്. അതായത് അറിയാതെ ഏതെങ്കിലും ഡേറ്റ ഡിലീറ്റായിപ്പോയാല്‍ അത് തിരിച്ചെടുക്കാനായി അണ്‍-ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്‍-ഡു ആയിപ്പോയാല്‍ ഡോറ്റ തിരികെ കിട്ടാന്‍ റീ-ഡു ഓപ്ഷനുമുണ്ട്.

സ്ട്രൈക് ത്രൂ ടെക്സ്റ്റ് ഷോര്‍ട്ട്കട്ട് നിലവല്‍ മെയില്‍ കംപോസിങ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്സ്, അണ്ടര്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ ഇനി സ്ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിങില്‍ ഇടംപിടിക്കും. അതിവേഗം ഇമെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്നാണ് ആരോപണം. വിവിധ ഫോര്‍മാറ്റില്‍ ഇമെയില്‍ ഡൗണ്‍ലോഡിംഗ് .eml ഫോര്‍മാറ്റില്‍ ഇമെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. മറ്റ് ഇമെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ച ഫീച്ചറാണിത്.

ഈ ഫീച്ചുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്. ജിമെയിലില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അറിയിച്ചിരുന്നു. ജിമെയിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്. കൂടുതല്‍ ഫീച്ചറുകള്‍ ഇനിയും അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പോയവര്‍ഷത്തില്‍ പുതിയ ഏഴ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ജീമെയില്‍ കൂടുതല്‍ ജനകീയമായിരുന്നു.

പോയവര്‍ഷം ജീമെയില്‍ അവതരിപ്പിച്ച ഏഴ് ഫീച്ചറുകള്‍

  • ജി സ്യൂട്ട് ആപ്പുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം (ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍)
  • സ്മാര്‍ട് റിപ്ലെ (മൊബൈല്‍ പതിപ്പിലേതിന് സമാനമായി)
  • ഇമെയില്‍ സ്നൂസ്
  • ഓഫ്ലൈന്‍ സപ്പോര്‍ട്ട്
  • പുതിയ ഡിസൈനിലുള്ള സൈഡ് ബാര്‍
  • മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍
  • ആക്‌സിലറേറ്റഡ് മൊബൈല്‍ പേജസ് (എഎംപി)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018