GADGET

ഹാംഗ്ഔട്ടിനെ ഔട്ട് ആക്കുന്നതോടെ ജനപ്രിയമാകാനൊരുങ്ങി ഡ്യുവോ!, ഇനി ഡെ്സ്‌ക്‌ടോപ്പിലും? 

നിലവില്‍ സ്മാര്‍ട്ഫോണുകളില്‍ മാത്രമാണ് ഡ്യുവോയുടെ പ്രവര്‍ത്തനം ലഭ്യമാകുക. ഗൂഗിള്‍ ക്രോം ബ്രൗസറിലും, മോസില്ല ഫയര്‍ഫോക്സ് ബ്രൗസറിലും, ആപ്പിളിന്റെ സഫരിയിലും ഡ്യൂവോയുടെ വെബ് വേര്‍ഷന്‍ ലഭ്യമാകും.  

ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ ഡ്യുവോ കൂടുതല്‍ ജനകീയമാകുന്നു. ഇതിന്റെ ഭാഗമായി ഡ്യുവോയുടെ പ്രവര്‍ത്തനം ഡെസ്‌ക് ടോപ്പിലേക്കും എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ സ്മാര്‍ട്ഫോണുകളില്‍ മാത്രമാണ് ഡ്യുവോയുടെ പ്രവര്‍ത്തനം ലഭ്യമാകുക. ഡെസ്‌ക്‌ടോപ്പിലും ഡ്യുവോ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗൂഗിള്‍ ക്രോം ബ്രൗസറിലും, മോസില്ല ഫയര്‍ഫോക്സ് ബ്രൗസറിലും, ആപ്പിളിന്റെ സഫരിയിലും ഡ്യൂവോയുടെ വെബ് വേര്‍ഷന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെയാണ് ഡ്യുവോ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയത്. ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആപ്പിള്‍ ഫോണുകളിലെ ഫെയ്സ്ടൈമിന് സമാനമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡ്യുവോയുടേത്. ഫെയ്സ്ടൈമില്‍ ഒരു സമയം 32 ആളുകള്‍ക്ക് ഗ്രൂപ്പ് വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഡ്യുവോയില്‍ ഒരു സമയം ഏഴ് ആളുകള്‍ക്ക് മാത്രമേ ഗ്രൂപ്പ് കോള്‍ ചെയ്യാനാവൂ.

ഗൂഗിള്‍ ഡ്യുവോ അവതരിപ്പിച്ചത് മുതല്‍ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്ന ഫീച്ചറാണ് ഗ്രൂപ്പ് കോള്‍. ഇതിനായി ഉപയോക്താക്കള്‍ ആദ്യം ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകളെ ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. അതിന് ശേഷം അവര്‍ക്ക് ഒരേ സമയം പരസ്പരം വീഡിയോ കോള്‍ ചെയ്യാം. രാത്രി സമയങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോകോള്‍ ചെയ്യുന്നതിനാണ് ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ഫീച്ചറുകള്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാട്സ്ആപ്പ് പോയ വര്‍ഷം തന്നെ ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.

മൊബൈല്‍ മെസേജിങ് ആപ്പുകളുടെ നീളുന്ന നിരയിലേക്കാണ് ഗൂഗിളും ഡ്യുവോയെ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രമുള്ള ഈ വീഡിയോ മെസേജിങ് ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തിക്കും. ഫോണുകള്‍ക്ക് മാത്രമായി ഒരു വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. ഗൂഗിളിന്റെ നിലവിലുള്ള മെസേജിങ് സര്‍വീസായ ഹാംഗ്ഔട്ടിന്റെ ( Hangouts ) പ്രവര്‍ത്തനം അവസാനിക്കുന്നതോടെ ഡ്യുവോയെ കൂടുതല്‍ ജനപ്രീയമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഹാംഗ്ഔട്ടിനെ ഔട്ട് ആക്കുന്നതോടെ ജനപ്രിയമാകാനൊരുങ്ങി ഡ്യുവോ!, ഇനി ഡെ്സ്‌ക്‌ടോപ്പിലും? 

ഗൂഗിള്‍ ഡ്യുവോ ഉപയോഗിച്ച് ചാറ്റിങ് തുടങ്ങാന്‍ ആകെ വേണ്ടത് ഫോണ്‍ നമ്പര്‍. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള നമ്പറുകള്‍ ഡ്യുവോ ഉപയോഗിച്ചുകൊള്ളും. പ്രത്യേകം അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഒറ്റ ടാപ്പില്‍ വീഡിയോ കോളിങ് തുടങ്ങാം. വളരെ വേഗത്തില്‍ വീഡിയോ കോളിങ് ആരംഭിക്കാനും വേഗംകുറഞ്ഞ നെറ്റ്വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ കോളിങ് നടത്താനും സഹായിക്കുന്ന ആപ്പാണ് ഗൂഗിള്‍ ഡ്യുവോ. നെറ്റ്വര്‍ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുകയെന്നതും സവിശേഷതയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018