GADGET

റിയല്‍മി സി1 ന്റെ പുതിയ പതിപ്പുകള്‍ വിപണിയില്‍; റാമും സ്റ്റോറേജും കൂട്ടി ഒരു ബജറ്റ്ഡ് സ്മാര്‍ട്‌ഫോണ്‍ 

യഥാക്രമം 7499 രൂപ, 8499 രൂപ എന്നിങ്ങനെയാണ് വില. നേവി ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

രാജ്യത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ വിതരണ കമ്പനിയായ റിയല്‍മി സി1ന്റെ രണ്ട് പുതിയ പതിപ്പുകള്‍ വിപണിയില്‍ അവതരിച്ചു. കഴിഞ്ഞ വര്‍ഷം റിയല്‍മി അവതരിപ്പിച്ച ബജറ്റ് ഫോണ്‍ ആണ് റിയല്‍മി സി1. 6999 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച ഫോണിന് ഇപ്പോള്‍ വില 7499 രൂപയാണ്. 2 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് വിപണിയിലിറക്കിയത്. ഇവയ്ക്ക് യഥാക്രമം 7499 രൂപ, 8499 രൂപ എന്നിങ്ങനെയാണ് വില. നേവി ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ആദ്യം പുറത്തിറക്കിയ പതിപ്പില്‍ നിന്നും സ്റ്റോറേജിലും റാം ശേഷിയിലും മാത്രമാണ് പുതിയ പതിപ്പില്‍ മാറ്റമുള്ളത്. നേരത്തെ രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പായിരുന്നു പുറത്തിറക്കിയത്. ഇപ്പോള്‍ മൂന്ന് ജിബി റാം പതിപ്പും 32 ജിബി സ്റ്റോറേജും നല്‍കിയിട്ടുണ്ട്. ഒരു ബജറ്റ് സ്മാര്‍ട്ട് ഫോണായാണ് റിയല്‍മി സി1 നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

1520 x 720 പിക്സലിന്റെ 6.2 ഇഞ്ച് നോച്ച് ഡിസ്പ്ലേയാണ് റിയല്‍മി സി1 ന്. 19: 9 ഡിസ്പ്ലേ, 88.8 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം. 2 ജിബി, 3 ജിബി റാം പതിപ്പുകളും 16 ജിബി, 32 ജിബി സ്‌റ്റോറേജ് ശേഷിയുമാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 450 പ്രോസസറുകളുള്ള റിയര്‍മി സി1 സ്നാപ്ഡ്രാഗണ്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്്ഫോണാണ്. PUBG പോലുള്ള ഹൈ എന്‍ഡ് ഗെയിമുകള്‍ക്ക് ഫോണ്‍ പിന്തുണ നല്‍കുന്നു. ആന്‍ഡ്രോയ്ഡ് ഒറിയോ 8.1 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

13 മെഗാപിക്സല്‍ റിയല്‍ സെന്‍സര്‍ 2 മെഗാപിക്സല്‍ സെകണ്ടറി സെന്‍സര്‍ എന്നിവയുള്ള ഡ്യുവല്‍ ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 4,230 എംഎഎച്ച് ബാറ്ററി കരുത്തും ഫോണിന് നല്‍കിയിരിക്കുന്നു. ഫെയ്സ് അണ്‍ലോക്ക്, ഇരട്ട 4ജി സിം സ്ലോട്ട് തുടങ്ങിയ സവിശേഷതകളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018