32 മെഗാപിക്സലിന്റെ ഉയര്‍ന്നുവരുന്ന സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. മിഡ്-റെയ്ഞ്ച് സെഗ്മെന്ിലാകും ഫോണിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
സ്മാര്‍ട്ഫോണുകളിലെ ആദ്യത്തെ പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. കഴിഞ്ഞ വര്‍ഷം ആയിരുന്നു ഉയര്‍ന്നുവരുന്ന ക്യാമറയുമായി വിവോ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇപ്പോഴിതാ പുതിയൊരു മോഡലിനെക്കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വിവോ. പോയ വര്‍ഷം കമ്പനി വിപണിയില്‍ അവതരിപ്പിച്ച വിവോ വി11 പ്രോയുടെ പിന്‍ഗാമിയായിട്ടാകും പുതിയ ഫോണ്‍ വിപണിയില്‍ എത്തുന്നത്. സ്മാര്ട്്ഫോണുകളിലെ ആദ്യ 32 മെഗാപിക്സല്‍ പോപ് അപ് ക്യാമറയെന്നാണ് കമ്പനിയുടെ അവകാശവാദം. വിവോ വി15 പ്രോ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഫെബ്രുവരി 20ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വിവോ വി11 പ്രോയുടെ പിന്‍ഗാമിയായിട്ടാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 32 മെഗാപിക്സലിന്റെ ഉയര്‍ന്നുവരുന്ന സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. മിഡ്-റെയ്ഞ്ച് സെഗ്മെന്ിലാകും ഫോണിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. മിഡ്-റെയ്ഞ്ച് സെഗ്മെന്ില് വിവോ അവതരിപ്പിച്ച് വി സീരിസ് ഫോണ്കള് വലിയ പ്രചാരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പുതിയ മോഡലിനെയും ഈ സീരിസില്‍ തന്നെ കമ്പനി അവതരിപ്പിക്കുന്നത്. ഉയര്‍ന്നു വരുന്ന ക്യാമറയോടെ വിവോ നേരത്തെ അവതരിപ്പിച്ച 'വിവോ നെക്സ്' വിപണിയില്‍ വില കൂടുതല്‍ അയതുകൊണ്ട് തന്നെ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിച്ചില്ല. ഇതു മനസ്സിലാക്കിയാണ് ഈ ടെക്നോളജിയില്‍ പുതിയൊരു മോഡലിനെ കമ്പനി പരീക്ഷിക്കുന്നത്.
മറ്റു സ്മാര്‍ട്ട് ഫോണുകള്‍ 12 മെഗാ പിക്സലിലൊക്കെ മുന്‍ക്യാമറ അവതരിപ്പിക്കുമ്പോള്‍ വിവോ 32 മെഗാപിക്സലിന്റെ പോപ് അപ് മുന്‍ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ലെന്‍സുകളാണ് വിവോ വി15 പ്രോയുടെ പിന്‍ഭാഗത്തുള്ളത്. പ്രധാന ക്യാമറയ്ക്ക് 48 മെഗാപിക്സലാണ് വിവോ ഓഫര്‍ ചെയ്യുന്നത്. രണ്ടാം ലെന്‍സിന് എട്ട് മെഗാപിക്സലും പോര്‍ട്രയിറ്റ് മോഡിനുള്ള മൂന്നാം ലെന്‍സില്‍ അഞ്ച് മെഗാപിക്സലുമാണുള്ളത്. അതേസമയം മെഗാപിക്സല്‍ കൂടുന്നതിന് ചിത്രത്തിന്റെ ഗുണനിലവാരം കൂട്ടുമെന്ന അര്‍ഥമില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സോഫ്റ്റ്വെയറും ക്യാമറ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും ചിത്രത്തിന്റെ നിലവാരത്തെ സ്വാധീനിക്കും.
25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളോടെയാണ് വിവ വി11 പോയെ കമ്പനി അവതരിപ്പിച്ചത്. വിവോയുടെ സെല്‍ഫി കേന്ദ്രീകൃത സ്മാര്‍ട്ഫോണ്‍ ശ്രേണിയില്‍ വിവോ വി9 സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമിയാണ് വിവോ വി11 പ്രോ. 25,990 രൂപയാണ് ഫോണിന്റെ വിപണിയിലെ വില.
വാട്ടര്‍ ഡ്രോപ്പ് നോച്ച് നല്‍കിയിട്ടുള്ള 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (2340 x 1080) അമോലെഡ് ഡിസ്പ്ലേയാണ് വിവോ വി 11 പ്രോയ്ക്കുള്ളത്. 2.2 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രൊസസറും ഗ്രാഫിക്സിന് വേണ്ടി അഡ്രിനോ 512 ജിപിയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 4.5 ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 12 മെഗാപിക്സല്‍, 5 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറയും, 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിന് നല്കിയിരിക്കുന്നു.
3400 എംഎഎച്ചാണ് ബാറ്ററി കരുത്ത്. ഫെയ്സ് അണ്‍ലോക്ക് സംവിധാനത്തിനൊപ്പം ഡിസ്പ്ലേയ്ക്കുള്ളില്‍ തന്നെ നല്‍കിയിട്ടുള്ള ഫിംഗര്‍പ്രിന്റ് റീഡറും ഫോണിനുണ്ട്. ഈ രീതിയില്‍ ഫിംഗര്‍പ്രിന്റെ റീഡര്‍ നല്‍കിയിട്ടുള്ള വിവോയുടെ മൂന്നാമത്തെ സ്മാര്‍ട്ഫോണ്‍ കൂടിയാണ് വിവോ വി11 പ്രോ.