GADGET

ഒരേസമയം അഞ്ച് ഷോട്ടുകള്‍, മികച്ച സെല്‍ഫിക്കായി ഡ്യൂവല്‍ ക്യാമറയും! അവതരിപ്പിക്കുന്നതിന് മുന്നെ ‘നോക്കിയ 9 പ്യൂവര്‍വ്യൂ’ ചിത്രങ്ങള്‍ പുറത്ത് 

നോക്കിയ പവര്‍ യൂസറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വ്യക്തതയും ആഴവുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനതിനൊപ്പം ഗൂഗിള്‍ ഫോട്ടോസില്‍ റീഫോക്കസ് സൗകര്യവും.

ഒന്നിലേറെ പിന്‍ ക്യാമറകളുള്ള ഫോണുകള്‍ക്ക് ലോകവ്യാപകമായി ആവശ്യക്കാര്‍ ഏറിയതോടെ ഏഴ് ക്യാമറയോട് കൂടിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നോക്കിയ. 'നോക്കിയ 9 പ്യൂവര്‍ വ്യൂ' എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഈ മാസം 24ന് അവതരിപ്പിക്കാനിരിക്കൊണ് മോഡലിന്റെ ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ബാര്‍സലോനയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കെയാണ് ചിത്രങ്ങള്‍ ചോര്‍ന്നത്. നോക്കിയ പവര്‍ യൂസറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയുമാണ് ഫോണിന്റെ സവിശേഷത.

ഒരേസമയം അഞ്ച് ഷോട്ടുകള്‍, മികച്ച സെല്‍ഫിക്കായി ഡ്യൂവല്‍ ക്യാമറയും! അവതരിപ്പിക്കുന്നതിന് മുന്നെ ‘നോക്കിയ 9 പ്യൂവര്‍വ്യൂ’ ചിത്രങ്ങള്‍ പുറത്ത് 

അഞ്ച് ക്യാമറകളുമായെത്തുന്ന ഫോണിന്റെ മുന്‍വശവും പിന്‍വശവും വ്യക്തമായി കാണുന്ന രണ്ട് ചിത്രങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ഡിസ്‌പ്ലെയില്‍ നോച്ച് ഇല്ല. മധ്യഭാഗത്ത് ഒരു ക്യമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സിസ്റ്റം. ഒരേസമയം അഞ്ച് ഷോട്ടുകളെടുക്കാന്‍ ക്യാമറ വഴി സാധിക്കും. പത്തിരട്ടി പ്രകാശം വലിച്ചെടുക്കാനും വ്യക്തതയും ആഴവുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനും ഇതുവഴി സാധിക്കും. ഗൂഗിള്‍ ഫോട്ടോസില്‍ റീഫോക്കസ് സൗകര്യവും ഉണ്ട്. 5.99 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലെ (എച്ച്ഡിആര്‍ 10 പിന്തുണ) ഇന്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, വയര്‍ലസ് ചാര്‍ജിങ് എന്നീ പ്രത്യേകതകളൊക്കെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരേസമയം അഞ്ച് ഷോട്ടുകള്‍, മികച്ച സെല്‍ഫിക്കായി ഡ്യൂവല്‍ ക്യാമറയും! അവതരിപ്പിക്കുന്നതിന് മുന്നെ ‘നോക്കിയ 9 പ്യൂവര്‍വ്യൂ’ ചിത്രങ്ങള്‍ പുറത്ത് 

ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് നോക്കിയ 9 പ്യുര്‍വ്യൂ എത്തുന്നത്. വില സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. മധ്യഭാഗത്ത് ഒരു ക്യമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. സൈസ് (Zeiss) ബ്രാന്‍ഡിങും നല്‍കിയിട്ടുണ്ട്. നടുവിലത്തെ ക്യാമറയുടെ ലെന്‍സിനു മാത്രമാണോ സൈസിന്റെ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതെന്ന് തീര്‍ച്ച പറയാനാവില്ല.

ഒരേസമയം അഞ്ച് ഷോട്ടുകള്‍, മികച്ച സെല്‍ഫിക്കായി ഡ്യൂവല്‍ ക്യാമറയും! അവതരിപ്പിക്കുന്നതിന് മുന്നെ ‘നോക്കിയ 9 പ്യൂവര്‍വ്യൂ’ ചിത്രങ്ങള്‍ പുറത്ത് 

മികച്ച സെല്‍ഫികള്‍ക്കായി ഫോണിന്റെ മുന്‍പില്‍ ഡ്യൂവല്‍ ക്യാമറകളും നല്‍കിയിട്ടുണ്ട്. പോര്‍ട്രൈറ് മോഡ്, ബോത്തി പെര്‍ഫോര്‍മന്‍സ് തുടങ്ങിയവ ഈ സ്മാര്‍ഫോണില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോക്കിയ 9 പ്യുര്‍വ്യൂന് ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കുന്നു. അഞ്ച് ലെന്‍സുകളിലുമുള്ള മെഗാപിക്സലുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമല്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018