GADGET

ആര്‍ത്തവ സംസാരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ ഇമോജിയും; സ്മാര്‍ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജികള്‍ മാര്‍ച്ചോടെ 

#PeriodEmoji എന്ന ഹാഷ്ടാഗും ഇതിനോടകം സോഷ്യല്‍ മീഡിയായില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. നീല ഡിസൈന്‍ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക.

പുതിയ ഇമോജികളോടൊപ്പം ഇനി സ്മാര്‍ട്ഫോണുകളില്‍ ആര്‍ത്തവ ഇമോജികളും. നീല ഡിസൈന്‍ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക. മാര്‍ച്ച് 2019ഓടെ ഇമോജി സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാവും. ആര്‍ത്തവം സ്വാഭാവികമായ ശരീരിക പ്രക്രിയയാണെന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം സമുഹത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇമോജി അവതരിപ്പിച്ചിട്ടുള്ളത്. ആര്‍ത്തവമെന്ന വാക്ക് തന്നെ ഉച്ചരിക്കാന്‍ മടിക്കുന്ന സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകഎന്ന വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഈ ഇമോജിയിലൂടെ സാക്ഷാത്കരിക്കുന്നത്.

യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്ഫോണുകളില്‍ വരുന്നത്. ഏകദേശം 55,000 പേര്‍ ഈ ക്യാംപെയിന് പിന്തുണ നല്‍കി. ആര്‍ത്തവ സമയത്തെ ഹോര്‍മോണുകളിലെ വ്യതിയാനം സ്ത്രീകളുടെ മാനസിക നിലയെബാധിക്കാറുണ്ട്. എന്നാല്‍ ആര്‍ത്തവനാളാണെന്ന് പങ്കാളിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും മറച്ചു വെക്കുന്നത് അനാവശ്യമായ സംഘര്‍ഷങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴയ്ക്കാറുണ്ട്. ആര്‍ത്തവ ഇമോജി സ്ത്രീകള്‍ പങ്കുവെക്കുന്നതിലൂടെ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം മറ്റുള്ളവര്‍ക്ക് ഒരുക്കികൊടുക്കാനാവും എന്നാണ് കരുതുന്നത്. ഇതാണ് ഇത്തരമൊരു ഇമോജി എന്ന ആശയത്തിലേക്ക് സംഘടനയെ നയിച്ചതും.

#PeriodEmoji എന്ന ഹാഷ്ടാഗും ഇതിനോടകം സോഷ്യല്‍ മീഡിയായില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. ഇമോജിയ്ക്കായി പ്ലാന്‍ ഇന്റര്‍നാഷണലിന്റെ വോട്ടെടുപ്പില്‍ അഞ്ച് ചിത്രങ്ങളായിരുന്നു അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചുവന്ന രക്തത്തുള്ളി, ചുവന്ന രക്തത്തുള്ളികള്‍, ചുവന്ന രക്തത്തുള്ളിയോട് കൂടിയ സ്ത്രീകളുടെ അടിവസ്ത്രം, സ്ത്രികളുടെ ജനനേന്ദ്രിയം, സാനിട്ടറി നാപ്കിന്‍ തുടങ്ങിയവയായിരുന്നു ഏറ്റവും വോട്ട് കിട്ടിയ ഇമോജികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018