GADGET

വിന്‍ഡോസ് 7ന്റെ പിന്തുണ അവസാനിപ്പിക്കുന്നു, ഉപയോഗിക്കാന്‍ പണം നല്‍കണം; 10ന് ജനസമ്മതി കൂട്ടുകലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് 

വിന്‍ഡോസ് 7ന്റെ എന്റര്‍പ്രൈസ്, ബിസിനസ് ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്‌ഡേറ്റ് 2023 വരെ ലഭിക്കും. 2020ഓടെ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകും എന്നാണ് കരുതുന്നത്.

വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സൗജന്യ സെക്യൂരിറ്റി സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് 2020 ജനുവരി 14ഓടെ അവസാനിപ്പിക്കും. വിന്‍ഡോസ് 7, 2009ലാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. കംമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കായി 2009 ജൂലൈ 22നും പൊതു ജനങ്ങള്‍ക്കായി 2009 ഒക്ടോബര്‍ 22നും പുറത്തിറക്കി. വിന്‍ഡോസ് വിസ്റ്റ പുറത്തിറങ്ങി 3 വര്‍ഷം കഴിഞ്ഞാണ് വിന്‍ഡോസ് 7 മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. വിന്‍ഡോസ് എക്‌സ്.പിയോളം ലാളിത്യവും ഉപയോഗസുഖവുമില്ലെങ്കിലും വിന്‍ഡോസ് 7നെ ഉപയോക്താക്കള്‍ കലക്രമേണ സ്‌നേഹിച്ചു തുടങ്ങി. അതുകൊണ്ട് തന്നെയാണ് വിന്‍ഡോസിന്റെ 8, 8.1,10 ഒക്കെ വന്നിട്ടും ആളുകള്‍ വിന്‍ഡോസ് 7ല്‍ തന്നെ തുടരുന്നതും.

സ്റ്റാര്‍ട്ട് ബട്ടണുകളില്ലാതെ എത്തിയ വിന്‍ഡോസ് 8നെ കൈയ്യൊഴിഞ്ഞ ജനത്തെ കൂടെ നിര്‍ത്താനാണ് സ്റ്റാര്‍ട്ട് ബട്ടണോടെ വിന്‍ഡോസ് 8.1നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നിട്ടും പലതും 8.1നെയും കൈയ്യൊഴിഞ്ഞ് വിന്‍ഡോസ് 7ലേക്ക് തന്നെ തിരിച്ചെത്തി. വിന്‍ഡോസ് 10 വന്നിട്ടും രക്ഷയില്ല. 7ന്റെ കൈകാര്യക്ഷമതയും പ്രായോഗികതയും 10ന് ഇല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. അതുകൊണ്ട് കമ്പനി പ്രതീക്ഷിച്ച് ഒരു ഉയര്‍ച്ച് 10നും കൈവരിക്കാനായില്ല.

2018 ഡിസംബറിലെ കണക്കുപ്രകാരം വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരില്‍ 36.9 ശതമാനം ആളുകളും 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ 39.22 ഉം, വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ 0.88, വിന്‍ഡോസ് 8.1 ഉപഭോക്താക്കള്‍ 4.45 ശതമാനം ആളുകളുമാണ്. അതുകൊണ്ട് ഏഴിനുള്ള പിന്തുണ പിന്‍വലിച്ച് പത്തിന് ജനസമ്മതി കൂട്ടുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. വിന്‍ഡോസ് 7ന്റെ ഒഫീഷ്യല്‍ സപ്പോര്‍ട്ട് 2015 ജനുവരിയില്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട് സൗജന്യ സെക്യൂരിറ്റി സപ്പോര്‍ട്ട് കാലാവധി നീട്ടുകയായിരുന്നു. അതാണ് 2020 ജനുവരി 14ന് അവസാനിക്കുക. തുടര്‍ന്നും ഈ ഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് വേണമെങ്കില്‍ മൈക്രോസോഫ്റ്റിന് പണം നല്‍കേണ്ടി വരും.

വിന്‍ഡോസ് 7ന്റെ എന്റര്‍പ്രൈസ്, ബിസിനസ് ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്‌ഡേറ്റ് 2023 വരെ ലഭിക്കും. പക്ഷെ സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. വ്യവസായ സ്ഥാപനങ്ങള്‍ പലതും ഇപ്പോഴും ഏഴിലാണ് ഓടുന്നത്. കലക്ടിവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 43 ശതമാനം വ്യാപാരവും വിന്‍ഡോസ് ഏഴിലാണ് നടക്കുന്നത്. എന്നാല്‍ ഗെയിം മേഖലയുടെ കാര്യം നേരെ തിരിച്ചാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 64 ശതമാനം ഗെയിമുകളും വിന്‍ഡോസ് 10ലും 26 ശതമാനം വിന്‍ഡോസ് 7ലുമാണ്. 2020ഓടെ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകും എന്നാണ് കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018