GADGET

ഷവോമി, വണ്‍പ്ലസ് മോഡലുകളുടെ ആരാധകര്‍ക്ക് മുന്നറിയിപ്പ്; ‘അധിക ഉപയോഗം അത്ര നല്ലതല്ല’! 

റേഡിയേഷനുള്ള 16 സ്മാര്‍ട്ട് ഫോണുകളില്‍ ആറെണ്ണവും ചൈനീസ് കമ്പനികളുടേതാണ്. എല്‍ജി മോട്ടറോള എന്നീ കമ്പനികളുടെ ചില സ്മാര്‍ട്‌ഫോണുകളും കുറവ് റേഡിയേഷന്‍ പുറത്തുവിടുന്ന പട്ടികയില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

സ്മാര്‍ട്‌ഫോണുകളെ ആശ്രയിക്കാത്തവരായി അധികം ആരും കാണില്ല. ദൈനംദിന ജീവിതത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്നൊരു ഭാഗം തന്നെയാണ്. സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ ഇന്ത്യ പിന്നിലും അല്ല. അതു മനസ്സിലാക്കി തന്നെ ദിനംപ്രതി നിരവധി മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതും. എന്നാല്‍ സ്മാര്‍ട്‌ഫോണുകളുടെ ഒരു പ്രധാന പ്രശ്‌നമാണ് റേഡിയേഷന്‍.

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ ഉള്ള ഫോണ്‍ ഏതെന്ന് അറിയാമോ? ഏറ്റവും കുറവ് റേഡിയേഷന്‍ ഉള്ള സ്മാര്‍ട്‌ഫോണ്‍ എതെന്ന് അറിയാമോ?. അത്തരത്തിലൊരു പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജര്‍മ്മനിയിലെ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ എന്ന സ്ഥാപനമാണ് പട്ടികയുടെ ഗ്രാഫിക്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്.

പട്ടിക പ്രകാരം ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളാണ് റേഡിയേഷനില്‍ ഏറ്റവും മുന്നില്‍. സാംസങ്ങിന്റെ മോഡലുകളിലാണ് കുറവ് റേഡിയേഷന്‍. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്‌ഫോണുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് റേഡിയേഷനുള്ള സ്മാര്‍ട്‌ഫോണ്‍ സാംസങിന്റെ ഗ്യാലക്സി നോട്ട് 8 ആണ്. കിലോഗ്രാമിന് 0.17 വാട്സ് ആണ് ഗ്യാലക്സി നോട്ട് 8ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR). ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ള പട്ടികയിലെ ഫോണ്‍ ഷവോമിയുടെ എംഐ A1 ആണ്. കിലോഗ്രാമില്‍ 1.74 വാട്സ് ആണ് എംഐ A1 ന്റെ റേഡിയേഷന്‍ കൗണ്ട്.

ഷവോമി, വണ്‍പ്ലസ് മോഡലുകളുടെ ആരാധകര്‍ക്ക് മുന്നറിയിപ്പ്; ‘അധിക ഉപയോഗം അത്ര നല്ലതല്ല’! 

വണ്‍പ്ലസ് 5T യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. റേഡിയേഷന്‍ നിരക്ക് 1.68. റേഡിയേഷന്‍ പട്ടികയില്‍ ഷവോമിയുടെ എംഐ Max 3 മൂന്നാമതും വണ്‍പ്ലസിന്റെ ഫ്‌ളഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 6T നാലാമതുമാണ് സ്ഥാനം. ഷവോമിയും വണ്‍പ്ലസുമാണ് ഈ പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത്. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്ട് ഫോണുകളില്‍ ആറെണ്ണവും ചൈനീസ് കമ്പനികളുടേതാണ്. ഐഫോണുകളില്‍ ഏറ്റവും റേഡിയേഷനുള്ളത് ഐഫോണ്‍ 7, ഐഫോണ്‍ 8 ആണ്. ഗൂഗിളിന്റെ പിക്സല്‍ 3XL പട്ടികയില്‍ ആറാമതും പിക്സല്‍ 3 പതിനൊന്നാമതുമാണ്.

ഷവോമി, വണ്‍പ്ലസ് മോഡലുകളുടെ ആരാധകര്‍ക്ക് മുന്നറിയിപ്പ്; ‘അധിക ഉപയോഗം അത്ര നല്ലതല്ല’! 

കുറവ് റേഡിയേഷന്‍ പുറത്തുവിടുന്ന പട്ടികയില്‍ സാംസങ് ഫോണുകളാണ് മുന്നിലുള്ളത്. എല്‍ജി മോട്ടറോള എന്നീ കമ്പനികളുടെ ചില സ്മാര്‍ട്‌ഫോണുകളും കുറവ് റേഡിയേഷന്‍ പുറത്തുവിടുന്ന പട്ടികയില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ഫോണുകള്‍ ഷവോമിയുടെയും, വണ്‍പ്ലസിന്റെയും മോഡലുകളാണ്. തുച്ഛമായ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ഇന്നും ഈ മോഡലുകള്‍ എല്ലാം വിപണിയില്‍ വന്‍തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ പട്ടിക പുറത്തുവന്നിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018