GADGET

ഡിസ്പ്ലേയില്‍ ഫിംഗര്‍പ്രിന്റും കരുത്തന്‍ സെല്‍ഫി ക്യാമറയും! അവിശ്വസനീയമായ വിലയും; ഒപ്പോ K1 ന്റെ വില്‍പ്പന ഇന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ 

16,990 രൂപയാണ് ഫോണിന്റെ വില. വില്‍പ്പനയോട് അനുബന്ധിച്ച് ഓഫറുകളും ഫോണിന് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്.

ചൈനീസ് കമ്പനിയായ ഒപ്പോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച 'ഒപ്പോ K1' ന്റെ ആദ്യ വില്‍പ്പന ഇന്ന് നടക്കും. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്. 16,990 രൂപയാണ് ഫോണിന്റെ വില. വില്‍പ്പനയോട് അനുബന്ധിച്ച് ഓഫറുകളും ഫോണിന് ഫ്ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമെ 90 ശതമാനം ബേ ബാക്ക് ഗ്യാരന്റിയും ഫ്ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നു. ഇതിന് ഒപ്പം സിറ്റി ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഫോണ്‍ വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് മോഡലിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഫോണ്‍ എത്തുന്നതെന്നാണ് ഫ്‌ളിപ്കാര്‍ട്ടിലെ ലിസ്റ്റിങില്‍ വ്യക്തമാക്കിയിരുന്നത്. ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ പുതിയ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.

K1 ഫോണിന്റെ പ്രധാന ഫീച്ചര്‍ ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയും, സ്‌നാപ്ഡ്രാഗന്‍ 660 പ്രോസസറുമാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4 ജിബി റാമില്‍ 64 ജിബി ഇന്റേണല്‍ മെമ്മറിയോടെയാണ് ഒപ്പോ K1 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പിയോനോ ബ്ലാക്ക്, ആസ്ട്രന്‍ ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

രണ്ട് വേരിയന്റുകളിലായിട്ടാണ് ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം വേരിയന്റിന് വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ) വില. 6 ജിബി റാം വേരിയന്റിന് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ) വില. ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 16 മെഗാപികസലിന്റെയും 2 മെഗാപികസലിന്റെയും രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. സെല്‍ഫി ക്യാമറകള്‍ക്ക് ഒപ്പോ കൂടുതല്‍ പരിഗണന നല്‍കാറുള്ളത് പുതിയ ഫോണിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പോര്‍ട്രെയ്റ്റ് സെല്‍ഫികള്‍ക്കായി ഫീല്‍ഡ് എഫക്റ്റിന്റെ ആഴത്തില്‍ സൃഷ്ടിക്കുന്നതിനായി മുന്‍ക്യാമറയും കഴിവുള്ളതാണ്. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ മികച്ച ഷോട്ടിനായി എഐ മോഡ് ഫോണിലുണ്ട്. 3,600 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. സാധാരണ കണക്ടിവിറ്റി ഓപ്ഷനുകള്‍, 3D ഗ്ലാസ് ബാക്ക് എന്നിവയും K1 നെ വ്യത്യസ്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018