GADGET

20 ലക്ഷം അക്കൗണ്ടുകളെടുത്ത് ദൂരെ കളഞ്ഞു, നിലപാട് കടുപ്പിച്ച് വാട്ട്‌സ്ആപ്പ്; വ്യാജന്മാരെ വിലസാന്‍ അനുവദിക്കില്ല 

യൂസര്‍ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ 75 ശതമാനം അക്കൗണ്ടുകള്‍ റദ്ദാക്കിയപ്പോള്‍, 20 ശതമാനം റദ്ദാക്കിയത് രജിസ്ട്രേഷന്റെ സമയത്തും.

വ്യാജവാര്‍ത്തകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമായി വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിനെത്തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്. 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ വാട്‌സ്ആപ്പ് നീക്കം ചെയ്തത്. യൂസര്‍ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ 75 ശതമാനം അക്കൗണ്ടുകള്‍ റദ്ദാക്കിയപ്പോള്‍, 20 ശതമാനം റദ്ദാക്കിയത് രജിസ്ട്രേഷന്റെ സമയത്താണ്.

കൂട്ടമായി മെസ്സേജുകള്‍ അയക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൂട്ടമായി അയക്കുന്ന ഫോര്‍വേഡ് മെസ്സേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വാട്ട്സ്ആപ്പ് ഇത്തരമൊരു നടപടിയിലേക്ക് ഉയര്‍ന്നത്. വാട്സ്ആപ്പ് എന്നത് പ്രൈവറ്റ് മെസ്സേജുകള്‍ക്കുള്ളതാണെന്നും അതൊരു ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോം അല്ലെന്നും അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

ചിലര്‍ വാട്സാപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, സ്വകാര്യ ലാഭത്തിനായി ആപ്പിനെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇത്തരം ബള്‍ക്ക് മെസ്സേജുകള്‍ വാട്സ്ആപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ ഫോര്‍വേഡ് മെസ്സേജുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു മെസ്സേജ് അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയം അയക്കാന്‍ സാധിക്കാത്ത തരത്തില്‍ വാട്സ്ആപ്പ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് നിലപാട് കടുപ്പിക്കുന്നത് ഇത ആദ്യമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018